Thursday, May 2, 2024
indiaNews

ഐ.പി.എല്ലിലേക്ക് മടങ്ങിവരാന്‍ ശ്രീശാന്ത്;

ഇന്ത്യന്‍ ക്രിക്കറ്റിലെ പേസ് ബൗളറായിരുന്ന മലയാളിതാരം ശ്രീശാന്ത് ഐ.പി.എല്ലിലേക്ക് തിരികെ വരാനൊരുങ്ങുന്നു. അടുത്തമാസം 18-ാം തീയതി നട
ക്കുന്ന താരലേലത്തില്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് ശ്രീശാന്ത് അറിയിച്ചു. എട്ടു ടീമുകള്‍ തന്നെ മാറ്റുരയ്ക്കുന്ന ഐ.പി.എല്‍ 2021 ഏപ്രില്‍ മാസത്തില്‍ ഇന്ത്യയിലാണ് നടക്കുന്നത്. നിലവില്‍ കേരളത്തിനായി മുഷ്താഖ് അലി ടി20യില്‍ ആദ്യ മത്സരത്തില്‍ തന്നെ വിക്കറ്റ് നേടി ശ്രീശാന്ത് തന്റെ മികവ് തെളിയിച്ചിരുന്നു.

മലയാളിതാരം സഞ്ജു സാംസണെ രാജസ്ഥാന്‍ റോയല്‍സ് നായകനാക്കിയതോടെ ശ്രീശാന്തിന്റെ ഐ.പി.എല്‍ മടങ്ങിവരവ് യാഥാര്‍ത്ഥ്യമായാല്‍ അത് വലിയ നേട്ടമാകും. ഒത്തുകളി വിവാദത്തില്‍ ശ്രീശാന്ത് ഉള്‍പ്പെട്ട സമയത്ത് രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്നു. പുതിയ സീസണില്‍ മൂന്ന് ടീമുകള്‍ ശ്രീശാന്തിനെ ലക്ഷ്യമിടുന്നുവെന്നാണ് സൂചന. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്നിവരാണ് ശ്രീശാന്തിനായി ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഡല്‍ഹി ക്യാപിറ്റല്‍സിനായി ശ്രേയസ്സ് അയ്യര്‍ നായകനായി തുടരുന്നതും മലയാളികള്‍ക്ക് അഭിമാനമാണ്.ദേവദത്ത് പടിക്കലും കഴിഞ്ഞ സീസണിലെ മികച്ച പ്രകടനം നടത്തിയ മലയാളിയാണ്.