Thursday, May 16, 2024
keralaNewspolitics

വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റി വയ്ക്കണം ;വിജയ സാധ്യതയുള്ളവരെയേ സ്ഥാനാര്‍ത്ഥിയാക്കൂ’, കെസി വേണുഗോപാല്‍…

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് അതീവ നിര്‍ണ്ണായകമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി കോണ്‍ഗ്രസ് മുന്നോട്ട് പോകണം.വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റി വയ്ക്കാന്‍ തയ്യാറാവണം.വിജയ സാധ്യതയുള്ളവരെയേ സ്ഥാനാര്‍ത്ഥിയാക്കാന്‍ കഴിയൂ. ഇതില്‍ വിട്ട് വീഴ്ചയുണ്ടാകില്ല.തനിക്ക് വ്യക്തി താല്‍പര്യങ്ങള്‍ ഇല്ലാത്തതുകൊണ്ട് ഇക്കാര്യം തുറന്ന് പറയുകയാണെന്നും ചിലപ്പോള്‍ മറ്റുള്ളവര്‍ താല്‍പര്യങ്ങള്‍ കൊണ്ട് അത് തുറന്ന് പറഞ്ഞെന്ന് വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.