Monday, April 29, 2024
educationindiaNews

പരാജയത്തില്‍ നിന്നും പാഠം പഠിച്ചു; നന്ദി അറിയിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ഹൈദരാബാദ്: എസ്എസ്എല്‍വി ഡി 2 വിക്ഷേപണ വിജയത്തില്‍ എല്ലാവര്‍ക്കും നന്ദി അറിയിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ്. വിക്ഷേപണം സമ്പൂര്‍ണ വിജയമായിരുന്നുവെന്നും മൂന്ന് ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തില്‍ എത്തിച്ചതായും അദ്ദേഹം അറിയിച്ചു. എസ്എസ്എല്‍വിയുടെ ആദ്യ വിക്ഷേപണ പരാജയത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടായിരുന്നു പ്രവര്‍ത്തനമെന്നും അത് ഫലം കണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.രാവിലെ 9.18ന് ശ്രീഹരിക്കോട്ടിയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. മൂന്ന് ഉപഗ്രഹങ്ങളെയാണ് എസ്എസ്എല്‍വി ബഹിരാകാശത്ത് എത്തിച്ചത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, അമേരിക്കന്‍ കമ്പനി അന്റാരിസിന്റെ, ജാനസ് 1, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ ആസാദി സാറ്റ് 2 എന്നിവയാണ് ദൗത്യത്തിണ്ടായിരുന്നത്.ബഹിരാകാശ വിപണിയില്‍ മികച്ച നേട്ടമുണ്ടാക്കാനായി ഇസ്രോ അവതരിപ്പിച്ച പുതിയ വിക്ഷേപണ വാഹനമാണ് എസ്എസ്എല്‍വി. 34 മീറ്റര്‍ ഉയരവും രണ്ട് മീറ്റര്‍ വ്യാസവുമുള്ള ഈ റോക്കറ്റിന്റെ ഭാരം 120 ടണ്ണാണ്. 500കിലോഗ്രാം ഭാരമുള്ള ഒരു ഉപഗ്രഹത്തെ 500 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ സ്ഥാപിക്കാനുള്ള ശേഷിയുണ്ട് എസ്എസ്എല്‍വിക്ക്.ഐഎസ്ആര്‍ഒയുടെ എറ്റവും ചെലവ് കുറഞ്ഞതും എറ്റവും വേഗത്തില്‍ തയ്യാറാക്കാന്‍ പറ്റുന്നതുമായ റോക്കറ്റാണിത്. ഒരു ഉപഗ്രഹം വിക്ഷേപിക്കാന്‍ ഓര്‍ഡര്‍ കിട്ടിയാല്‍ 15 ദിവസങ്ങള്‍കൊണ്ട് റോക്കറ്റ് തയ്യാറാക്കാം. അത് കൊണ്ട് തന്നെ ബഹിരാകാശ മേഖലയില്‍ എസ്എസ്എല്‍വി ഇന്ത്യന്‍ ബഹിരാകാശ സ്വപ്നങ്ങളെ ഒരു പടികൂടി മുന്നിലേക്ക് നയിക്കും.