Thursday, May 9, 2024
indiaNews

രാജ്യത്ത് 236 ഒമിക്രോണ്‍ കേസുകള്‍.

ദില്ലി:രാജ്യത്ത് കൊവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം ഉയരുന്നു. 236 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 104 പേര്‍ക്ക് രോഗം ഭേദമായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം രോഗബാധിതരുള്ളത്. തമിഴ്‌നാട്ടില്‍ 33 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 34 ആയി ഉയര്‍ന്നു. ചെന്നൈയിലാണ് കൂടുതല്‍ പേര്‍ക്കും രോഗം. 26 രോഗികളാണ് ചെന്നൈയില്‍ മാത്രമുള്ളത്. രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് നടപടികള്‍ തുടങ്ങി. രാജ്യത്ത് കൊവിഡ് വാക്‌സീന്‍ സ്വീകരിക്കാന്‍ അര്‍ഹരായ ജനസംഖ്യയില്‍ അറുപത് ശതമാനത്തിന് രണ്ട് ഡോസ് വാക്‌സീനും നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.അതേ സമയം, കൊവിഡ് വാക്‌സീന്റെ ബൂസ്റ്റര്‍ ഡോസിനുള്ള അപേക്ഷകള്‍ക്ക് കേന്ദ്രം അംഗീകാരം നല്‍കിയില്ല. സീറം ഇന്‍സ്റ്റിറ്റ്യൂട്ടും ബയോ ഇ യും അടക്കം നല്കിയ അപേക്ഷകള്‍ കേന്ദ്രം നിരസിച്ചു. കൂടുതല്‍ വിവരങ്ങള്‍ നല്‍കണമെന്ന് വിദഗ്ധ സമിതി നിര്‍ദ്ദേശിച്ചു. ബയോ- ഇയുടെ കൊര്‍ബ് വാക്‌സീനും അംഗീകാരമില്ല.