Friday, May 3, 2024
keralaNews

സഞ്ജിത്ത് കൊലക്കേസ്; പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാന്‍ പോലീസ്

പാലക്കാട്: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട കേസില്‍ പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനൊരുങ്ങി പോലീസ്. കൃത്യത്തിന് സഹായം നല്‍കിയവരെയും ഗൂഡാലോചനയില്‍ പങ്കെടുത്തവരെയും പ്രതികളെ രക്ഷപെടാന്‍ സഹായിച്ചവരെയും കണ്ടെത്താനാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുക. മൂന്ന് ദിവസത്തിനുള്ളില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. ഒളിവിലുള്ള പ്രതികള്‍ക്ക് എസ്ഡിപിഐ-പിഎഫ്‌ഐ സംഘടനാ തലത്തില്‍ സഹായം ലഭിക്കുന്നുണ്ടെന്നും പോലീസ് പറയുന്നു. ആറ് പേരുടെ ലുക്ക് ഔട്ട് നോട്ടീസാണ് പുറത്തിറക്കുക. കേസില്‍ ഇതുവരെ 12 പേരെ പ്രതി ചേര്‍ത്തുവെന്നും പോലീസ് അറിയിച്ചു.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട് ഒരു മാസം കഴിഞ്ഞിട്ടും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മുഴുവന്‍ പ്രതികളേയും പോലീസിന് പിടികൂടനായിട്ടില്ല. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫര്‍, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുല്‍സലാം, പ്രതികളെ രക്ഷപെടാന്‍ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാര്‍ എന്നിവരെ മാത്രമാണ് പോലീസിന് ഇതുവരെ അറസ്റ്റ് ചെയ്യാനായത്. കേസ് അന്വേഷണത്തില്‍ പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് സഞ്ജിത്തിന്റെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു. കഴിഞ്ഞമാസം പതിനഞ്ചിന് പട്ടാപ്പകല്‍ ഭാര്യയുടെ മുന്നിലിട്ടാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫര്‍, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുല്‍സലാം, പ്രതികളെ രക്ഷപെടാന്‍ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാര്‍ എന്നിവരെയാണ് പിടികൂടിയത്.