Sunday, April 28, 2024
indiaNewsObituarySports

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യശ്പാല്‍ ശര്‍മ അന്തരിച്ചു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യശ്പാല്‍ ശര്‍മ അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1983 ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ഇന്ത്യയ്ക്കുവേണ്ടി 37 ടെസ്റ്റും 42 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 1,606 റണ്‍സും ഏകദിനത്തില്‍ 883 റണ്‍സുമാണ് സമ്പാദ്യം. 140 റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍.

1978ല്‍ സിയാല്‍കോട്ടില്‍ പാകിസ്ഥാനെതിരെയായിരുന്നു ഏകദിന അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിലും അരങ്ങേറി. 1980ല്‍ ഓസ്‌ട്രേലിയക്കെതിരെ ഡല്‍ഹിയിലായിരുന്നു ആദ്യ ടെസ്റ്റ് സെഞ്ചുറി. പഞ്ചാബ്, ഹരിയാന, റെയല്‍വേസ് എന്നീ ടീമുകളെ പ്രതിനിധീകരിച്ചു.