Wednesday, May 8, 2024
keralaNews

രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് സുപ്രീംകോടതി

രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ (Lock Down) ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാരുകളോടെ സുപ്രീംകോടതി.കൊറോണയുടെ രണ്ടാം തരംഗം രാജ്യത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തണമെന്ന് കോടതി ആവശ്യപ്പെടുന്നത്. ലോക്ഡൗണിലൂടെ കോവിഡ് (Covid) കുറയ്ക്കാന്‍ സാധിക്കുമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേന്ദ്ര സര്‍ക്കാരിനോടും സംസ്ഥാന സര്‍ക്കാരുകളോടുമാണ് കോടതി ഇക്കാര്യം പരിഗണിക്കാന്‍ ആവശ്യപ്പെട്ടത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എല്ലാ മുന്‍കരുതലുകളും നിലവില്‍ സ്വീകരിക്കണം ജാഗ്രത പുലര്‍ത്തേണ്ടുന്നതും അത്യാവശ്യമാണ്. സമ്മേളനങ്ങളും,പൊതു പരിപാടികളും പരമാവധി ഒഴിവാക്കണം. ലോക്ഡൗണ്‍ മൂലമുണ്ടാകുന്ന സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് അറിയാമെന്നും അതിനാല്‍ എല്ലാ മുന്‍കരുതലുകളും എടുത്തശേഷം മാത്രമേ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താവു എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാര്‍ച്ചില്‍ കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപകമായ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ചു എന്നാണ് വിലയിരുത്തല്‍. തുടര്‍ന്നും രാജ്യം ലോക്ഡൗണിലേയ്ക്ക് പോയാല്‍ സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കും എന്ന കാരണത്താലാണ് രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താതിരിക്കുന്നത്.