Tuesday, April 30, 2024
keralaNewsUncategorized

ചെറുതോണി ഡാമിലെ സുരക്ഷാ വീഴ്ച: മിലിറ്ററി ഇന്റലിജന്‍സും അന്വേഷണം തുടങ്ങി

ഇടുക്കി: ഇടുക്കി ചെറുതോണി ഡാമില്‍ കയറി 11 ഇടങ്ങളില്‍ താഴിട്ട് പൂട്ടിയ സംഭത്തില്‍, ഡാമിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് മിലിറ്ററി ഇന്റലിജന്‍സും അന്വേഷണം തുടങ്ങി. ഇന്ത്യന്‍ നേവിയുടെ സാന്നിധ്യം ഡാമില്‍ ഉള്ളതിനാലാണ് രഹസ്യാന്വേഷണ വിഭാഗം സംഭവം അന്വേഷിക്കുന്നത്.                                                                  പോലീസിന്റെ അന്വേഷണപരിധിയില്‍ തീവ്രവാദ സാധ്യതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തീവ്രവാദ ഗ്രൂപ്പുകളുമായി പ്രതിക്ക് ബന്ധമുണ്ടെന്ന് നിലവില്‍ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. വിദേശത്തേക്ക് കടന്ന പ്രതിയെ ഇന്ത്യയില്‍ എത്തിക്കാന്‍ പോലീസ് ബന്ധുക്കളുടെ സഹായം തേടിയിട്ടുണ്ട്. സഹോദരങ്ങള്‍ പ്രതിയുമായി സംസാരിച്ചു.                                                                 രണ്ടു ദിവസത്തിനുള്ളില്‍ കേരളത്തില്‍ എത്താമെന്ന് പ്രതി സഹോദരങ്ങള്‍ക്ക് ഉറപ്പ് നല്‍കിയെന്നാണ് പൊലീസ് പറയുന്നത്. ഈ ഉറപ്പ് പാലിച്ചില്ലെങ്കില്‍ മാത്രം ലൂക്കൗട്ട് നോട്ടീസിറക്കാനാണ് സാധ്യത. പരിശോധന ഇല്ലാതെ ഡാമില്‍ എന്തും കൊണ്ടുവരാമെന്ന് എന്ന് മറ്റാരെയെങ്കിലും കാണിക്കാനാണോ പ്രതി ശ്രമിച്ചതെന്നും പൊലീസിന് സംശയമുണ്ട്.
ജൂലൈ 22ന് ഡാമിലെത്തിയ ഒറ്റപ്പാലം സ്വദേശിയാണ് കേസിലെ പ്രതി. സന്ദര്‍ശക പാസ് എടുത്ത് ഡാമില്‍ കയറിയ ഇയാള്‍ 11 ഇടങ്ങളില്‍ താഴിട്ട് പൂട്ടുകയായിരുന്നു. തുടര്‍ന്ന് ഷട്ടറുകളുടെ റോപ്പില്‍ ദ്രാവകം ഒഴിച്ചു. യാള്‍ക്കൊപ്പം ഡാമില്‍ എത്തിയിരുന്ന തിരൂര്‍ സ്വദേശികളായ മൂന്നു പേരെ നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.                                                                                                                                         സുരക്ഷാ വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയ ഉടന്‍ തന്നെ ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ പ്രാഥമിക പരിശോധന നടത്തി. വിശദമായി പരിശോധന ഇന്നലെ നടത്തി. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന നിലപാടിലാണ് നാട്ടുകാര്‍.