Tuesday, May 21, 2024
keralaLocal NewsNews

മണ്ണെടുപ്പ് ദുരിതമായി; പോലീസ് ടിപ്പറുകള്‍ പിടിച്ചെടുത്തു

എരുമേലി: എരുമേലി ടൗണിലെ മണ്ണെടുപ്പ് വാഹന യാത്രക്കാര്‍ക്കും – കച്ചവടക്കാര്‍ക്കും ദുരിതമായി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് ടിപ്പറുകള്‍ പിടിച്ചെടുത്തു . ചങ്ങനാശ്ശേരി – ആലപ്പുഴ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി മുതല്‍ ഇന്ന് രാവിലെ വരെയാണ് മണ്ണ് കൊണ്ടുപോയത്.

എന്നാല്‍ കാഞ്ഞിരപ്പള്ളി റോഡിലെ പമ്പിന് സമീപത്തു നിന്നും എടുക്കുന്ന മണ്ണ് കരിങ്കല്ലുംമൂഴി വരെ റോഡിലുടനീളം വീഴുന്നതാണ് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നത് .മണ്ണിന്റെ പൊടി മൂലം കടകള്‍ പോലും തുറക്കാനാവാത്ത അവസ്ഥയാണുള്ളതെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ മണ്ണ് കൊണ്ടു പോകുന്നത് നിയമാനുസൃതമാണെന്നും , പരാതിയുടെ അടിസ്ഥാനത്തില്‍ റോഡില്‍ വീണ മണ്ണ് മുഴുവന്‍ കഴുകി കളഞ്ഞ ശേഷം പിടിച്ചെടുത്ത ലോറികള്‍ വിട്ടു നല്‍കുമെന്നും എരുമേലി പോലീസ് എസ് എച്ച് ഒ മനോജ് മാത്യു പറഞ്ഞു.