Monday, April 29, 2024
keralaNews

 ഹോട്ടലില്‍ ബിരിയാണിയില്‍ പഴുതാര.

കൊച്ചി :കായാസ് ഹോട്ടലില്‍ ബിരിയാണിയില്‍ പഴുതാര.ഭക്ഷ്യസുരക്ഷ വകുപ്പ് ഹോട്ടല്‍ അടച്ചു പൂട്ടിച്ചു.ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന വിവിധ ഇടങ്ങളില്‍ പുരോഗമിക്കുന്നതിനിടെയാണ് സംഭവം.ഭക്ഷണം കഴിക്കാനെത്തിയവര്‍ക്ക് ബിരിയാണിയില്‍ നിന്ന് പഴുതാരയെ കിട്ടുകയായിരുന്നു. തുടര്‍ന്ന് ഭക്ഷ്യ സുരക്ഷ വിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു.പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യുന്നതെന്നും കണ്ടെത്തി. തുടര്‍ന്ന് ഹോട്ടല്‍ അടച്ചു പൂട്ടാനുള്ള നോട്ടീസ് നല്‍കുകയായിരുന്നു.