Saturday, May 18, 2024
indiakeralaNewsObituary

സൈനിക ഹെലികോപ്ടര്‍ തകര്‍ന്നു വീണു; നാല്‌പേര്‍ മരിച്ചു

കോയമ്പത്തൂര്‍; ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹൈലികോപ്ടര്‍ തകര്‍ന്നു വീണു. കോയമ്പത്തൂരില്‍നിന്ന് ഊട്ടിയിലേക്കു പോയ ഹെലികോപ്റ്ററാണ് തകര്‍ന്നത്. നാല്‌പേര്‍ മരിച്ചുരണ്ട്‌പേര്‍ക്ക് പരുക്ക്.

നീലഗിരിയിലെ കുനൂര്‍ കട്ടേരിക്ക് സമീപമാണ് അപകടമുണ്ടായത്. നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടെടുത്ത മൃതദേഹങ്ങളില്‍ 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. കുന്നിന്‍ പ്രദേശത്താണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണത്. മൃതദേഹങ്ങള്‍ താഴ്വാരത്തേയ്ക്ക് ചിതറിപ്പോയതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

അപകടമുണ്ടായ ഉടന്‍ തന്നെ നാട്ടുകാര്‍ അടിയന്തിര രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പിന്നാലെ സേനയുടെ വിദഗ്ധ രക്ഷാ സംഘവും സ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിയ്ക്കാനായി ആറ് 108 ആംബുലന്‍സുകളും സ്ഥലത്ത് വിന്യസിച്ചു. മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍എസ് ലിഡര്‍, ലെഫ്. കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്, നായ്ക് ഗുര്‍സേവക് സിംഗ്, നായ്ക് ജിതേന്ദ്ര കുമാര്‍, ലാന്‍ഡ്‌സ് നായ്ക് വിവേക് കുമാര്‍, ലാന്‍ഡ്‌സ് നായ്ക് ബി. സായി തേജ, ഹവില്‍ദാര്‍ സത്പാല്‍ എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.