Thursday, May 2, 2024
keralaNewspolitics

സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍.

തിരുവനന്തപുരം:സത്യാവാങ്മൂലത്തിലെ സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. മിഡില്‍ ഈസ്റ്റ് കോളേജിന് ഷാര്‍ജയില്‍ ഭൂമി ലഭിക്കാന്‍ ഇടപെട്ടുവെന്നും ഇതിനായി ഷാര്‍ജയില്‍വച്ച് ഭരണാധികാരിയെ കണ്ടുവെന്നും ഇടപാടിനായി ഒരു ബാഗ് നിറയെ പണം കോണ്‍സുല്‍ ജനറലിന് കൈക്കൂലി നല്‍കിയെന്നുമായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍.
എന്നാല്‍ സ്വപ്ന തനിക്കെതിരെ പറഞ്ഞത് ശുദ്ധ അസംബന്ധമാണെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ശൂന്യതയില്‍ നിന്ന് ഉന്നയിക്കുന്ന ഇത്തരം വ്യാജ ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നേരത്തെ അന്വേഷണ ഏജന്‍സികള്‍ ഈ വിവരം അന്വേഷിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.സ്വപ്ന പറഞ്ഞതുപോലെ ഒരു കോളജ് ഉള്ളതായി എനിക്ക് അറിയില്ല. ഷാര്‍ജയില്‍ താന്‍ ഒരു കോളേജും തുടങ്ങിയിട്ടില്ല. ഇതിന് ഒരു സ്ഥലവും തന്റെ പക്കലില്ലെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഷാര്‍ജ ഭരണാധികാരിക്ക് കൈക്കൂലികൊടുക്കാന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല. യു എ ഇ കോണ്‍സുല്‍ ജനറലിന്റെ നമ്പര്‍ തന്റെ കൈകളിലില്ല. ഷാര്‍ജ ഭരണാധികാരിയെ ഇതുവരെ താന്‍ ഒറ്റക്ക് കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.