Thursday, May 2, 2024
BusinesskeralaNews

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന.

 

രണ്ട് ദിവസങ്ങളായി മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് ഇരുന്നൂറു രൂപയാണ് ഇന്നു കൂടിയത്. ഗ്രാം വില 25 രൂപ കൂടി 4745ല്‍ എത്തി.ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 37,960 ആയി. 37,760 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. രണ്ടു ദിവസം മുമ്ബ് രാജ്യാന്തര വിപണിയുടെ ചുവടു പിടിച്ച് വില കുത്തനെ കുറഞ്ഞിരുന്നു.അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ അവസാനിച്ചതോടെയാണ് വിപണിയില്‍ സ്വര്‍ണവില കുറഞ്ഞത്. കോവിഡ് വാക്സിന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളെതുടര്‍ന്ന് ആഗോള വിപണിയില്‍ സ്വര്‍ണവില സ്ഥിരതയാര്‍ജിച്ചതെന്നാണ് റിപ്പോര്‍ട്ട്.