Tuesday, May 7, 2024
keralaLocal NewsNews

എരുമേലിയിൽ ഗാന്ധി സ്മൃതി യാത്ര നടത്തി . 

മഹാത്മ ഗാന്ധി സമാധി ദിനത്തോടനുബന്ധിച്ച് എരുമേലി കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് (30/01/21 )വൈകുന്നേരം  കനകപ്പലം മുതൽ എരുമേലി വരെ ഗാന്ധി സ്മൃതി യാത്ര നടത്തി.തുടർന്ന്  വൈകുന്നേരം എരുമേലി പേട്ടക്കവലയിൽ നടന്ന യോഗം ഡി സി സി സെക്രട്ടറി പ്രകാശ് പുളിക്കൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് റ്റി. വി ജോസഫ് അധ്യക്ഷത വഹിച്ചു. സ്മൃതി യാത്രയ്ക്ക്  പഞ്ചായത്തംഗങ്ങളായ നാസർ പനച്ചി , മാഗി ജോസഫ് ,പ്രകാശ് പള്ളിക്കൂടം , മറിയാമ തരപ്പേൽ , ലിസി സജി , സുനിൽ ചെറിയാൻ ,കോൺഗ്രസ് നേതാക്കളായ റജി അമ്പാറ, ബിനു മറ്റക്കര , ഫസീം ചുടുകാട്ടിൽ , റ്റി കെ തങ്കച്ചൻ , പി എം ബഷീർ ,ജോസ് ഇളയാനിതോട്ടം എന്നിവർ നേതൃത്വം നൽകി.