Thursday, March 28, 2024
indiaNewsSports

നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും വിജയഗോള്‍ നേടാനാകാതെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു.

ദോഹ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഇരട്ടഗോളുമായി കിലിയന്‍ എംബപെ തകര്‍ത്തടിച്ചതോടെ, അര്‍ജന്റീനയ്ക്കെതിരെ ഫ്രാന്‍സിന്റെ രാജകീയ തിരിച്ചുവരവ്. ആദ്യ പകുതിയില്‍ നേടിയ രണ്ടു ഗോളുകള്‍ക്ക് മുന്നിലായിരുന്ന അര്‍ജന്റീനയ്ക്കെതിരെ 80, 81 മിനിറ്റുകളിലായിരുന്നു എംബപെയിലൂടെ ഫ്രാന്‍സിന്റെ മറുപടി ഗോളുകള്‍. ഇതില്‍ ആദ്യ ഗോള്‍ പെനല്‍റ്റിയില്‍നിന്നായിരുന്നു. നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും വിജയഗോള്‍ നേടാനാകാതെ പോയതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്കു നീണ്ടു. എക്‌സ്ട്രാ ടൈമിന്റെ ആദ്യപകുതിയില്‍ ഇരു ടീമുകള്‍ക്കും ലക്ഷ്യം കാണാനായില്ല. നേരത്തെ, ഗ്രൂപ്പ് ഘട്ടത്തിനുശേഷം ആദ്യമായി അര്‍ജന്റീനയുടെ പ്ലേയിങ് ഇലവനിലേക്കുള്ള തിരിച്ചുവരവ് രാജകീയമാക്കി മിന്നും പ്രകടനം പുറത്തെടുത്ത എയ്ഞ്ചല്‍ ഡി മരിയയുടെ മികവിലാണ് അര്‍ജന്റീന ആദ്യപകുതിയില്‍ ലീഡു നേടിയത്. ലയണല്‍ മെസ്സി നേടിയ പെനല്‍റ്റി ഗോളിനു വഴിയൊരുക്കിയും, പിന്നാലെ രണ്ടാം ഗോള്‍ നേടിയുമാണ് മരിയ തിളങ്ങിയത്. ഇരട്ടഗോളോടെ, മെസ്സിയെ മറികടന്ന് ഖത്തര്‍ ലോകകപ്പിലെ ടോപ് സ്‌കോറര്‍മാര്‍ക്കുള്ള പോരാട്ടത്തില്‍ ഏഴു ഗോളുമായി എംബപെ മുന്നിലെത്തി