Monday, April 29, 2024
keralaLocal NewsNews

ബഫർ സോൺ റദ്ദ്  ചെയ്യണം :മുക്കൂട്ടുതറയിൽ നാളെ ജനകീയ പ്രതിഷേധ ധരണ 

എരുമേലി: ആയിരക്കണക്കിന് കർഷക കുടുംബങ്ങളെ പെരുവഴിയിലാക്കുന്ന ബഫർ സോൺ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലയോര കർഷക മേഖലയായ മുക്കൂട്ടുതറയിൽ നാളെ ജനകീയ പ്രതിഷേധം നടത്തുമെന്ന് ഇൻഫാം ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.ബഫർസോൺ വിഷയത്തിൽ മുന്നണികൾ കർഷകരെ വഞ്ചിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു. വർഷങ്ങളായി കാർഷികവൃത്തി നടത്തി ജീവിക്കുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളെയാണ്  പെരുവഴിയിലേക്ക് തള്ളിവിടുന്നതെന്നും ഇവർ പറഞ്ഞു.കർഷക ദിനമായ ചിങ്ങം ഒന്നിന് നാളെ ബഫർ സോൺ വിരുദ്ധ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി എരുമേലി,റാന്നി, പത്തനംതിട്ട കാർഷിക താലൂക്കുകളുടെ സംയുക്തമായി ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ലയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പമ്പാവാലി –  ചാത്തൻതറ – എരുമേലി എന്നീ  മൂന്ന് മേഖലയിൽ നിന്നായി ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക്  വരുന്ന പ്രതിഷേധ റാലി മുക്കൂട്ടുതറ ടൗണിൽ സംഗമിക്കുകയും തുടർന്ന് പ്രതിഷേധ ധർണ്ണയും നടത്തുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.മുക്കൂട്ടുതറ സെൻറ് തോമസ് പാരിഷ് ഹാളിൽ ചേരുന്ന പ്രതിഷേധ ധരണ ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ല ഡയറക്ടർ ഫാദർ തോമസ് മറ്റമുണ്ടയിൽ ഉദ്ഘാടനം ചെയ്യും .എരുമേലി മീഡിയ സെൻററിൽ നടന്ന പത്രസമ്മേളനത്തിൽ ഇൻഫാം കാർഷിക താലൂക്ക് പ്രസിഡന്റ്  ജോസഫ് കരിക്കുന്നേൽ, സെക്രട്ടറി തോമസ് , ജില്ലാ എക്സിക്യൂട്ടീവ് അംഗം ജോസ്  താഴത്തുപീടിക എന്നിവർ പങ്കെടുത്തു.