Saturday, May 4, 2024
NewsSportsworld

ഫിഫ ലോകകപ്പ് : സ്വിറ്റ്സര്‍ലന്‍ഡിന് ജയം

ദോഹ: ഫിഫ ലോകകപ്പ് മത്സരത്തില്‍ ഗ്രപ്പ് ജിയില്‍ കാമറൂണിനെതിരെ ഒരുഗോളിന് സ്വിറ്റ്സര്‍ലന്‍ഡിന് ജയം. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോള്‍ അടിച്ചില്ല.48-ാം മിനിറ്റില്‍ ബ്രീന്‍ എംബോളോയാണ് ഗോള്‍ നേടിയത്. കാമറൂണ്‍ ആധിപത്യം നേടിയ മത്സരത്തിലായിരുന്നു സ്വിസ് ടീമിന്റെ ജയം. ബ്രസീലും സെര്‍ബിയയും ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിര്‍ണായകമായ മൂന്ന് പോയിന്റ് നേടാനും സ്വിറ്റ്സര്‍ലന്‍ഡിനായി. എന്നാല്‍ ഗോള്‍ നേടിയിട്ടും സ്വിറ്റ്സര്‍ലന്‍ഡിന്റെ എംബോള ആഘോഷമൊന്നും നടത്തിയില്ല.ഗോള്‍ നേടിയ എംബോളോ കാമറൂണുകാരനായിരുന്നു എന്നുള്ളതുകൊണ്ടായിരുന്നു ആഘോഷം നടത്താഞ്ഞത്. കാമറൂണ്‍ തലസ്ഥാനമായ യൗണ്ടേയിലാണ് താരം ജനിച്ചത്. ആദ്യം ഫ്രാന്‍സിലേക്കും പിന്നീട് സ്വിറ്റ്സര്‍ലന്‍ഡിലേക്കും കുടിയേറുകയായിരുന്നു താരം. മാതൃരാജ്യം കാമറൂണായതുകൊണ്ടുതന്നെയാണ് താരം ഗോള്‍ ആഘോഷിക്കാതിരുന്നതും. സെദ്രാന്‍ ഷാക്കിരിയുടെ പാസ് സ്വീകരിച്ച എംബോളോ ബോക്സിനകത്ത് വച്ച് അനായാസം ഫിനിഷ് ചെയ്തു. പിന്നീട് സ്വിറ്റ്സര്‍ലന്‍ഡ് താളം കണ്ടെത്തുന്നതാണ് കണ്ടത്. കാമറൂണ്‍ ഗോള്‍ മടക്കാനുള്ള തിടുക്കം കാണിച്ചതോടെ സ്വിറ്റ്സര്‍ലന്‍ഡിന് സമ്മര്‍ദ്ദമില്ലാതെ കളിക്കാനും സാധിച്ചു.