Sunday, April 28, 2024
keralaLocal NewsNews

മൂല്യ സംരക്ഷണത്തിനായി ആചാര്യന്മാരുടെ ഇടപെടല്‍ ഉണ്ടാവണം : സ്വാമി ചിദാനന്ദപുരി

എരുമേലി: സമൂഹത്തിൽ സാംസ്കാരികമായ കടന്നുകയറ്റം നടക്കുന്ന സാഹചര്യത്തിൽ മൂല്യ സംരക്ഷണത്തിനായി ആചാര്യന്മാരുടെ ഇടപെടൽ നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്ന് കുളത്തൂർ അദ്വൈതാശ്രമം അധ്യക്ഷൻ സ്വാമി ചിദാനന്ദപുരി പറഞ്ഞു. മാർഗ്ഗദർശക മണ്ഡലം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ എരുമേലിയിൽ ആരംഭിച്ച സംസ്ഥാന തല സന്യാസി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.മൂല്യനിഷേധങ്ങൾ കണ്ടെത്താൻ ശാസ്ത്ര പഠനത്തിലേക്കും -സാംസ്കാരിക അവബോധത്തിലേക്കും ഹിന്ദു സമൂഹം നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു.വാഴൂർ തീർത്ഥാപാദ ആശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദര്‍ അധ്യക്ഷത വഹിച്ചു.മാർഗക ദർശക മണ്ഡലം സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സത് സ്വരൂപാനന്ദ സരസ്വതി ആമുഖ പ്രഭാഷണം നടത്തി. മാതാ അമൃതാനന്ദമയി മഠം വേദാമൃതാനന്ദപുരി,പത്തനംതിട്ട ഋഷി സാധനാലയം പ്രതിനിധി ദേവി ജ്ഞാനാഭാനിഷു,വർഷത്തെ സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ രാജശേഖരൻ എന്നിവർ.ഉച്ചകഴിഞ്ഞ് നടന്ന ചർച്ചയിൽ സംബോധ് ഫൗണ്ടേഷൻ ആചാര്യൻ ആധ്യാത്മാനന്ദ സരസ്വതി, പ്രജ്ഞാനാനന്ദ തീർത്ഥപാദർ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു. എരുമേലി പിൽഗ്രിം അമിനിറ്റി സെൻററിൽ ഇന്ന് ആരംഭിച്ച സംസ്ഥാന ശിബിരം 16 ന് വ്യാഴാഴ്ച സമാപിക്കും.