Thursday, May 2, 2024
keralaLocal NewsNews

ഓരുങ്കൽകടവിൽ കുളികടവിന്റെ നടുക്ക്  തടയണ  നിർമ്മിക്കുന്നതായി പരാതി

എരുമേലി: ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി ഓരുങ്കൽകടവിൽ
നിർമ്മിക്കുന്ന താത്ക്കാലിക തടയണ കുളികടവിന്റെ നടുക്ക്  നിർമ്മിക്കുന്നതായി പരാതി. ഇറിഗേഷന്റെ നേതൃത്വത്തിൽ ഇന്നലെ നിർമ്മാണമാരംഭിച്ച തടയണക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.ഓരുങ്കൽ പാലത്തിന് സമീപം താഴെ  തീർത്ഥാടകർക്ക് കുളിക്കുന്നതിനായി കെട്ടിയ നടയുടെ നടുഭാഗം മുതൽ   തടയണ നിർമ്മാണമാണ് തുടങ്ങിയിരിക്കുന്നത്. നടയുടെ താഴെ തടയണ കെട്ടിയാൽ കൂടുതൽ വെള്ളവും – തീർത്ഥാടകർക്ക് വലിയ സൗകര്യവും ലഭിക്കുമ്പോഴാണ് നടയുടെ മധ്യഭാഗത്തായി തടയണ കെട്ടുന്നതെന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ  അഴിമതി കാണിക്കാനാണ് തടയണ മാറ്റി നിർമ്മിക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു. പ്ലാസ്റ്റിക് ചാക്കിൽ ചിപ്സ് നിറച്ചാണ് തടയണ നിർമ്മിക്കുന്നത്.