Friday, April 26, 2024
educationLocal NewsNews

പഠനോത്സവം ഉത്സവമാക്കി എരുമേലി, സെന്റ് തോമസ് എല്‍.പി സ്‌കൂള്‍

എരുമേലി : എരുമേലി സെന്റ് തോമസ് എല്‍. പി. സ്‌കൂളിന് അതൊരു ഉത്സവമായിരുന്നു.2023 അധ്യയന വര്‍ഷത്തിലെ അക്കാദമിക മികവുകള്‍ ഒരുമയോടെ അരങ്ങേറിയപ്പോള്‍ മികവുകളെ ഓരോന്നായി അവര്‍ ഓര്‍ത്തെടുത്തു. പാട്ടും, ഡാന്‍സും, ലഘു നാടകങ്ങളും, പദ്യ – ഗദ്യ അവതരണങ്ങളും മലയാളം, ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ കുട്ടികള്‍ അവതരിപ്പിച്ചു. നീണ്ട ഒരാഴ്ചകാലം ഇവയൊക്കെ ഓര്‍ത്തെടുക്കുവാന്‍ അദ്ധ്യാപകര്‍ കുട്ടികളെ പരിശീലിപ്പിച്ചു വരികയായിരുന്നു. ഒപ്പം കുട്ടികള്‍ നിര്‍മ്മിച്ച പഠന ഇതര ഉത്പന്നങ്ങളുടെ പ്രദര്‍ശനവും നടന്നു. പാഠഭാഗങ്ങളില്‍ പഠനത്തിനൊപ്പം നിര്‍മ്മിച്ച ഉത്പന്നങ്ങള്‍ എല്ലാം കുട്ടികള്‍ക്കൊപ്പം ഒരു പ്രദര്‍ശനം ആയി ക്രമീകരിച്ചു. രാവിലെ 10.00 മണിക്ക് നടന്ന പൊതുസമ്മേളനത്തില്‍ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി മാസ്റ്റര്‍. അല്‍ഫിന്‍ അനസ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.സ്‌കൂള്‍ മാനേജര്‍ റവ. സി അലീസിയ എഫ്. സി. സി. അധ്യക്ഷയായിരുന്നു. സ്‌കൂള്‍ പി ടി എ പ്രസിഡന്റ് ബിനോയ് വരിക്കമാക്കല്‍ ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ ഹെഡ്മിസ്ട്രസ് റവ. സി. റെജി സെബാസ്ട്യന്‍ എഫ്. സി. സി കുട്ടികളുടെ മികവുകള്‍ക്ക് ആദരം അര്‍പ്പിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ മികവുകള്‍ അരങ്ങേറി. ഓരോ ക്ലാസ്സിലെയും അദ്ധ്യാപകര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.സ്‌കൂള്‍ ലീഡര്‍ മാസ്റ്റര്‍. അശ്വന്ത് രാജ് ഏവര്‍ക്കും നന്ദി അര്‍പ്പിച്ചു.