Wednesday, May 15, 2024
keralaLocal NewsNews

അഞ്ച് കടകൾ അനധികൃതം :എരുമേലിയിൽ 50 കിലോ  പഴകിയ മത്സ്യം  പിടികൂടി . 

  • എട്ടു കടകളിൽ അഞ്ച് കടകൾ അനധികൃതം 

  • യാതൊരുവിധ ലൈസൻസുമില്ല 

  • മത്സ്യം സൂക്ഷിച്ചത് തെർമോകോൾ പെട്ടിയിൽ 

  • പഴകിയ മത്സ്യം പിടികൂടിയ കട അടച്ചു പൂട്ടി 

എരുമേലി: എരുമേലി പഞ്ചായത്തിൽ ആരോഗ്യവകുപ്പ് അധികൃതർ
എട്ട് കടകളിൽ  നടത്തിയ പരിശോധനയിൽ  5 മത്സ്യ വ്യാപാര കടകളും  അനധികൃതമായിരുന്നുവെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. എരുമേലി ബസ് സ്റ്റാൻഡ്  റോഡിലുള്ള ഒരു കടയിൽ നിന്നും 50 കിലോ പഴകിയ പിടിച്ചതായും അധികൃതർ പറഞ്ഞു. കട അടച്ചു പൂട്ടി ലൈസൻസ് അടക്കമുള്ള  രേഖകൾ എടുക്കാൻ  നോട്ടീസ് നൽകിയതായി അധികൃതർ പറഞ്ഞു. പഴകിയ മത്സ്യം വിറ്റ  കടയ്ക്ക് എതിരെ കേസ് എടുത്തിട്ടില്ലെന്നും  മുന്നറിയിപ്പ് മാത്രമാണ് നൽകിയതെന്നും,  അതുകൊണ്ട് കടയുടെ വിശദാംശങ്ങൾ നൽകാൻ കഴിയില്ലെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത് .
മത്സ്യങ്ങൾ രാസവസ്തുക്കൾ ചേർത്ത് തെർമോകോൾ  പെട്ടിയിൽ ഐസ്  ഉപയോഗിക്കാതെയാണ്  സൂക്ഷിച്ചിരുന്നതെന്നും അധികൃതർ  പറഞ്ഞു. അനധികൃതമായി പ്രവർത്തിക്കുന്ന കടകൾക്ക് പഞ്ചായത്ത് ലൈസൻസോ –  ആരോഗ്യവകുപ്പ് സർട്ടിഫിക്കറ്റുകളോ ഇല്ല.ഹെൽത്ത് കാർഡ്, മലിനജലം ഒഴുകി പോകാനുള്ള സൗകര്യം, കടകളുടെ ശുചിത്വം എന്നിവ തയ്യാറാക്കിയ ശേഷമേ കടകൾ തുറക്കുന്നതിനുള്ള അനുമതി നൽകുകയുള്ളൂയൊന്നും അധികൃതർ പറഞ്ഞു .എന്നാൽ കഴിഞ്ഞ കുറേ നാളുകളായി പഞ്ചായത്ത് ലൈസൻസ് – ആരോഗ്യവകുപ്പു ലൈസൻസില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന മത്സ്യ-മാംസ കച്ചവട സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കാത്തവർക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇന്നലെ നടന്ന  പരിശോധനയ്ക്ക് ബ്ലോക്ക് ഹെൽത്ത് ഓഫീസർ ഷാജി കടുകത്തറ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജോസ് . എൽ,ലിജിൻ , മറ്റ് ഉദ്യോഗസ്ഥരായ സജിത്ത്, പ്രശാന്ത്,  പ്രതിഭ എന്നിവർ  നേതൃത്വം നൽകി.