Sunday, May 19, 2024
keralaLocal NewsNews

മോട്ടർ കേടായി; എം ഇ എസ് ഭാഗത്തെ വാട്ടർടാങ്കിൽ നിന്നുള്ള ജലവിതരണം നിലച്ചു.

എരുമേലി: മോട്ടോർ കേടായി ദിവസങ്ങളായിട്ടും എം ഇ എസ് ഭാഗത്ത് വാട്ടർ ടാങ്കിൽ നിന്നുള്ള ജലവിതരണം പുനസ്ഥാപിക്കാത്തതിനെരെ വ്യാപക പരാതി. എം.ഇ.എസ് ഭാഗത്ത് വാട്ടർ ടാങ്കിൽ നിന്നുള്ള വെള്ളം കൊടിത്തോട്ടം വാട്ടർ ടാങ്കിലേക്ക് പമ്പുചെയ്യുന്ന മോട്ടറാണ് തകരാറിലായത്.തകരാർ പരിഹരിച്ച് ജലവിതരണം പുനസ്ഥാപിക്കാൻ ആവശ്യപ്പെട്ട്  വാർഡ് അംഗം  കെ. ആർ അജേഷിന്റെ നേതൃത്വത്തിൽ എംഎൽഎ അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും നടപടിയായില്ല.കൊടിത്തോട്ടം വാട്ടർ ടാങ്കിൽ നിന്നും ആണ് വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളവിതരണം നടത്തുന്നത്.വെള്ളത്തിന്റെ  വിതരണം നിലച്ചതോടെ മേഖലയിലെ നിരവധി  കുടുംബങ്ങളാണ് കുടിവെള്ളമില്ലാതെ ദുരിതത്തിലായിരിക്കുന്നത്.വർഷങ്ങൾ പഴക്കമുള്ള മോട്ടർ ആണ് സ്ഥാപിച്ചിരുന്നത്.ഇത്  മാറ്റി പുതിയ മോട്ടർ സ്ഥാപിക്കണമെന്നും വാർഡംഗം ആവശ്യപ്പെട്ടു. എരുമേലി പഞ്ചായത്തിലെ വിവിധ വാർഡുകളിലെ കുടിവെള്ള വിതരണമാണ് ഇതോടെ ദിവസങ്ങളായി നിലച്ചിരിക്കുന്നത്.മഴക്കാലമായാലും  പൈപ്പുവെള്ളം മാത്രം ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങളാണുള്ളത്. അടിയന്തരമായി ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന്  പഞ്ചായത്തംഗവും നാട്ടുകാരും ആവശ്യപ്പെട്ടു.