Sunday, April 28, 2024
indiaNewsObituary

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിന്റെ ഭാര്യ വിജയലക്ഷ്മി അന്തരിച്ചു.

തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും അണ്ണാഡിഎംകെ കോ ഓര്‍ഡിനേറ്ററുമായ ഒ. പനീര്‍സെല്‍വത്തിന്റെ ഭാര്യ വിജയലക്ഷ്മി (63) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഉദരരോഗത്തെ തുടര്‍ന്നു രണ്ടാഴ്ചയോളമായി ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചെന്നൈയില്‍നിന്നു മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒപിഎസിന്റെ നാടായ പെരിയകുളത്തേക്കു കൊണ്ടു പോകുമെന്നാണു വിവരം.മക്കള്‍: കവിതാ ഭാനു, തേനി എംപി പി. രവീന്ദ്രനാഥ്, ജയപ്രദീപ്.