Sunday, May 5, 2024
keralaNews

എരുമേലിയില്‍ ക്വാറന്റേൻ കേന്ദ്രത്തിലേക്കുള്ള  ആഹാരം വാഹനത്തിൽ കയറ്റുന്നതിനിടെ ഹോട്ടൽ  ഉടമക്കെതിരെ  പോലീസ് കേസെടുത്തതായി പരാതി .

സാമൂഹിക അകലം പാലിച്ചില്ലെന്ന് പോലീസ്.

എരുമേലി  ഗ്രാമ പഞ്ചായത്തിന്റെ  ക്വാറന്റേൻ കേന്ദ്രത്തിലേക്കുളള  ആഹാരം വാഹനത്തിൽ  കയറ്റുന്നതിനിടെ  ഹോട്ടൽ ഉടമക്കെതിരെ  പോലീസ് കേസെടുത്തതായി പരാതി.എരുമേലി കെഎസ്ആർടിസിക്ക്‌
സമീപം പ്രവർത്തിക്കുന്ന  രാജാഹോട്ടൽ  ഉടമയാണ് എരുമേലി പോലീസ്
സ്റ്റേഷനിലെ എസ് എച്ച് ഒ ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇത്  സംബന്ധിച്ച് വിവിധ ഉന്നത അധികാരികൾക്കും  പരാതി നൽകിയിട്ടുണ്ട്.  കഴിഞ്ഞമാസം ആറാം തീയതിയായിരുന്നു സംഭവം.എരുമേലി സി എഫ് എൽ ടി സി യിലെ 85 കോവിഡ് ബാധിതർക്കും , മറ്റുമായി പാകം ചെയ്ത ഭക്ഷണം രണ്ട് പേർ വാഹനത്തിൽ കയറ്റുന്നതിനിടെയാണ് സാമൂഹിക അകലം പാലിച്ചില്ലെന്ന കാരണം പറഞ്ഞ് എരുമേലി പോലീസ് സ്റ്റേഷനിലെ  എസ് എച്ച് ഒ എ. ഫിറോസ് കേസെടുക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
കോവിഡുമായി ബന്ധപ്പെട്ട് എരുമേലിയിൽ ക്വാറന്റേൻ കേന്ദ്രം തുടങ്ങിയത് മുതൽ പഞ്ചായത്തിന്റെ നിർദ്ദേശാനുസരണമാണ് ആഹാരം കൊണ്ടു പോകുന്നതെന്ന്  പറഞ്ഞിട്ടും പോലീസ്  കേട്ടില്ലെന്നും പരാതിയിൽ പറയുന്നു .
എന്നാൽ സംഭവത്തിന് ശേഷം ദിവസങ്ങൾ കഴിഞ്ഞ്  12/5 ൽ 292/ 21 പ്രകാരം കേസെടുത്ത  വിവരം പിന്നീടാണ് അറിഞ്ഞതെന്നും ഹോട്ടൽ ഉടമ പറഞ്ഞു . എസ് എച്ച് ഒ  കള്ളക്കേസ് എടുക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
എസ് എച്ച് ഒ ക്കെതിരെ മുഖ്യമന്ത്രി , മനുഷ്യാവകാശ കമ്മീഷൻ,
ജില്ല പോലീസ് പരാതി സെൽ, കളക്ടർ , ജില്ലാ പോലീസ് സൂപ്രണ്ട് അടക്കം പരാതി നൽകിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. എന്നാൽ കോവിഡ് മഹാമാരി  രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോക് ഡൗൺ  പ്രോട്ടോക്കോൾ ലംഘിച്ച് ഹോട്ടലിന്  മുന്നിൽ ആളുകൾ കൂട്ടം കൂടി നിന്നതിനാണ് ഉടമക്കെതിരെ കേസെടുത്തതെന്നും എരുമേലി പോലീസ് എസ് എച്ച് ഒ . എ. ഫിറോസ് പറഞ്ഞു .