Friday, May 3, 2024
keralaLocal NewsNews

ജസ്‌നയുടെ തിരോധാനം: നിര്‍ണായക വെളിപ്പെടുത്തലുമായി പിതാവ്

പത്തനംതിട്ട: പത്തനംതിട്ടയിലെ ജസ്‌ന മരിയ തിരോധാന കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ജസ്‌നയുടെ പിതാവ്. ജസ്‌ന ജീവിച്ചിരിപ്പില്ലെന്നും താന്‍ ഉന്നയിച്ച സംശയങ്ങള്‍ അന്വേഷിക്കാന്‍ സിബിഐ തയ്യാറായില്ലെന്നും പിതാവ് പറഞ്ഞു.                                        തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വിവരങ്ങളുളളത്. ജസ്‌നക്ക് ഒരു അജ്ഞാത സുഹൃത്ത് ഉണ്ടായിരുന്നു. സിബിഐക്ക് എല്ലാ വിവരങ്ങളും കൈമാറാം. ജസ്‌ന എല്ലാ വ്യാഴാഴ്ചയും പോകാറുള്ള ആരാധനാലയം കണ്ടെത്തിയതായും പിതാവ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഈ മാസം 19ന് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു.