Thursday, May 2, 2024
keralaNews

എരുമേലി പോലീസ് സ്റ്റേഷന്  ഐഎസ് ഒ  അംഗീകാരം.

കോട്ടയം ജില്ലയിൽ  വിവിധ പ്രവർത്തന മേഖലകളിൽ ഏറ്റവും മികച്ച മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വച്ച ജില്ലയിലെ എരുമേലി
 പോലീസ് സ്റ്റേഷന് ആദ്യമായി ഐഎസ്ഒ  അംഗീകാരം.
പോലീസ് സ്റ്റേഷന്റെ അടിസ്ഥാന വികസനത്തിനൊപ്പം സ്റ്റേഷനും, പരിസരവും വൃത്തിയായി പരിപാലിക്കുക ,ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സൗഹാര്‍ദ്ദപരമായി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുക,ശബരിമല മണ്ഡല മകരവിളക്ക് സീസണില്‍ എരുമേലിയില്‍ എത്തുന്ന  അയ്യപ്പഭക്തര്‍ക്ക്  ആചാരനുഷ്ഠാനങ്ങള്‍ യഥാസമയം നടത്തി പോകുന്നതിനുള്ള സേവനങ്ങള്‍  കുറ്റമറ്റ രീതിയില്‍ ചെയ്യുക , കഴിഞ്ഞ പ്രളയകാലത്ത് സ്റ്റേഷന്‍  പരിധിയില്‍ ദുരിതമനുഭവിച്ചവര്‍ക്ക് ചെയ്ത മികച്ച സേവനങ്ങള്‍ ,പോലീസ് സ്‌റ്റേഷനില്‍ എത്തുന്ന സ്ത്രീകള്‍ക്കും വിശ്രമിക്കുന്നതിനും ,കുട്ടികള്‍ക്ക് വിനോദങ്ങളില്‍  ഏര്‍പ്പെടുന്നതിനും  മറ്റുമായി  പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുക ,പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തുന്നവര്‍ക്ക് മികച്ച സോവനം ഉറപ്പാക്കിയും പാസ് പോര്‍ട്ട് വെരിഫിക്കേഷന്‍ ,പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് എന്നിവ സംബന്ധിച്ച സേവനം  ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ പൂര്‍ത്തികരിക്കുക,സ്റ്റേഷന്‍ പരിധിയില്‍ റിപ്പോര്‍ട്ടായ കുറ്റകൃത്യങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ തീര്‍പ്പാക്കുക, പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് മികച്ച സേവനം ഉറപ്പാക്കുക ,എരുമേലി ടൗണിലും പരിസരത്തും നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി 52 ക്യാമറകള്‍ സ്ഥാപിച്ച് 24 മണിക്കൂറും നിതാന്ത ജാഗ്രതയോടുകൂടി കുറ്റകൃതൃങ്ങള്‍ തടയുന്ന പ്രവൃത്തിയും, എരുമേലി ജനമൈത്രി പോലീസ് പദ്ധതിയുടെ ഭാഗമായി സ്റ്റേഷന്‍ പരിധിയില്‍ സ്വന്തമായി  ഭവനമില്ലാതിരുന്ന ഒരു കുടുംബത്തിന്  പൊതുജന  പോലീസ്
സഹകരണത്തോടുകൂടി ഭവനം നിര്‍മ്മിച്ച് നല്‍കിയതും മികവിന്റെ അഗീകാരമായ ഐഎസ്ഓ 9001-2015 സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിന് കാരണമായിട്ടുണ്ട്. കാഞ്ഞിരപ്പള്ളിയിൽ നടന്ന ചടങ്ങിൽ ഡി വൈ എസ്പി . ജെ. സന്തോഷ് കുമാർ സർട്ടിഫിക്കറ്റ്  എരുമേലി  എസ് എച്ച് ഒ സജി ചെറിയാന്  നൽകി .