Tuesday, May 14, 2024
keralaNewspolitics

പൂഞ്ഞാറിലെ മത്സരം അതിരു കടക്കുമോ ? മുന്നണികളുടെ ശ്രദ്ധാകേന്ദ്രം ഈരാറ്റുപേട്ടയോ?

നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ശ്രദ്ധേയനായ പൂഞ്ഞാർ മണ്ഡലത്തിലെ മത്സരം അതൊരു കടക്കുമോ ? മുൻ എംഎൽഎ പി സി ജോർജിന്റെ ശക്തികേന്ദ്രങ്ങളിൽ ഒന്നായ ഈരാറ്റുപേട്ട മേഖലയിലെ വോട്ടുകൾ ഭിന്നിപ്പിച്ച് നേടുക എന്നതാണ് എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെ ഇപ്പോഴത്തെ നീക്കം.തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പി സി ജോർജിനെ ചിലർ അധിക്ഷേപിച്ചതിനെ തുടർന്ന് പരിപാടികൾ നിറുത്തിയ സാഹചര്യത്തിൽ ആണ് ഇരുമുന്നണികളുടെയും പുതിയ നീക്കം. എന്നാൽ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ ആശങ്കയിലും ആണ് . പിസി ജോർജ് ഒരു വശത്തും മറു വശത്ത് മൂന്ന് മുന്നണികളും ആണ് മത്സരിക്കുന്നത്.എൻഡിഎ സ്ഥാനാർഥി യുടെ പ്രചരണം ഏറെ പിന്നിലായത് ആർക്കാണ് ഗുണം ചെയ്യുക എന്നത് പ്രവചനാതീതമാണ്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പിസി ജോർജ് നടത്തിയ ഇടപെടലുകൾ എൻ.ഡി.എ സ്ഥാനാർഥിയുടെ വോട്ട് വിഹിതം കുറയ്ക്കും. എന്നാൽ എൻഡിഎയിൽ നിന്ന് കുറയുന്ന വോട്ടുകൾ വ്യക്തിപരമായി പിടിച്ചെടുക്കാനുള്ള എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികളുടെ നീക്കവും സജീവമാണ്.

പൂഞ്ഞാർ മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും ഇത്തരത്തിലുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. ചില പഞ്ചായത്തുകളിൽ മൂന്ന് മുന്നണികളിലുംപെട്ട പല നേതാക്കന്മാരും പ്രചരണത്തിൽ സജീവം ആകുന്നില്ല എന്നും ആരോപണം ഉയർന്നു കഴിഞ്ഞു.ഈരാറ്റുപേട്ട കേന്ദ്രീകരിച്ച്എൽഡിഎഫും, യുഡിഎഫും പ്രചരണം ശക്തിപ്പെടുത്തുന്നതിൽ നിന്നും പിസി ജോർജിൻറെ വോട്ടിൽ ഗണ്യമായ കുറവ് വരുത്താനാണ് ഇരുമുന്നണികളും ശ്രമിക്കുന്നത്. എന്നാൽ എരുമേലി, കോരുത്തോട്, മുണ്ടക്കയം, പാറത്തോട്, തിടനാട്, പൂഞ്ഞാർ തെക്കേക്കര എന്നീ പഞ്ചായത്തുകളിലെ പി.സി ജോർജിന്റെ സ്വാധീനത്തെ മറികടക്കാനുള്ള നീക്കവും മുന്നണികൾ നടത്തുകയാണ്.തുടക്കത്തിൽ പിന്നിലായിരുന്നു ഇരുമുന്നണികളും ഇപ്പോൾ പ്രചരണത്തിൽ മുന്നിൽ എത്തിയതും ശ്രദ്ധേയമാണ്.ഇതിനിടെ ചില സ്ഥാനാർത്തികളെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിൽ മറ്റുചില സ്ഥാനാർത്ഥികൾ ആരോപണങ്ങൾ ഉന്നയിക്കുന്നതിനെതിരെയും പ്രതിഷേധങ്ങൾ ഉയർന്നു കഴിഞ്ഞു.