Tuesday, May 14, 2024
keralaNews

കോഴിക്കോട് ഭാര്യയാണെന്ന് കരുതി മറ്റൊരു സ്ത്രീയെ വെട്ടി യുവാവ്

കോഴിക്കോട്: ഭാര്യയാണെന്ന് കരുതി ബാങ്കില്‍ കയറി ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് നന്മണ്ട സഹകരണ ബാങ്കിലാണ് സംഭവം. നന്മണ്ട സ്വദേശിയായ ബിജുവാണ് യുവതിയെ വെട്ടിയത്.ശ്രീഷ്മയെന്ന യുവതിയ്ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ബിജുവിനെ അറസ്റ്റ് ചെയ്തു. പരിക്കേറ്റ ശ്രീഷ്മ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.