Sunday, May 5, 2024
keralaNews

ഓരുങ്കല്‍ കടവില്‍ തീര്‍ത്ഥാടകര്‍ കുളിച്ചു; പോലീസ് താക്കീത് നല്‍കി വിട്ടയച്ചു.

ശബരിമല തീര്‍ത്ഥാടന ഭാഗമായി എരുമേലിയിലെത്തിയ തീര്‍ഥാടകര്‍ മണിമലയാറ്റിലെ ഒരുങ്കല്‍ കടവില്‍ നിരോധനം ലംഘിച്ച് കുളിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി താക്കീത് നല്കി വിട്ടയച്ചു,ഇന്ന് രാവിലെയായിരുന്നു സംഭവം.തമിഴ്‌നാട്ടില്‍ നിന്നും രണ്ടു വാഹനങ്ങളിലായി എത്തിയ പന്ത്രണ്ടോളം തീര്‍ഥാടകരാണ് ഓരുങ്കല്‍ കടവില്‍ ഇറങ്ങി കുളിച്ചത്.കോവിഡിന്റെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ത്ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി പ്രധാന ജലാശയങ്ങളില്‍ കുളിക്കുന്നത് തടഞ്ഞുകൊണ്ട് അധികൃതര്‍ ഉത്തരവിറക്കിയിരുന്നു.കുളക്കടവിലേക്ക് ഇറങ്ങുന്ന ഭാഗത്ത് മുളകൊണ്ട് വേലി കെട്ടിയും,കുളിക്കരുത് എന്നുള്ള സൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.ഇതൊന്നും ശ്രദ്ധിക്കാതെയാണ് തീര്‍ഥാടകര്‍ ഇവിടെ ഇറങ്ങി കുളിച്ചത് എന്നാല്‍ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് വിവിധ കടവുകളില്‍ നിയമിച്ച ലൈഫ് ഗാര്‍ഡുകളോ -മുന്‍ വര്‍ഷത്തെപ്പോലെ പോലീസോ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.കുളി കഴിഞ്ഞ് നില്‍ക്കുകയായിരുന്ന തീര്‍ത്ഥാടകര്‍ക്ക് പോലീസ് എത്തി താക്കീത് നല്‍കുകയായിരുന്നുവെന്നും എരുമേലി പോലീസ് എസ് എച്ച് ഒ സജി ചെറിയാന്‍ പറഞ്ഞു.