Saturday, April 27, 2024
keralaLocal NewsNews

എരുമേലിയിൽ കേരള വാഹനങ്ങൾക്ക് പാർക്കിംഗ് ഇല്ല  : പാർക്കിംഗ്  ഗ്രൗണ്ടിൽ തീർത്ഥാടക  വാഹനത്തിന് നേരെ ആക്രമണം 

  • പാർക്കിംഗ് നിഷേധിക്കുന്നത് മറ്റ് തീർത്ഥാടകരെ പിടിച്ച് പറിക്കാൻ 

  • കർണാടക, ആന്ധ്ര , തമിഴ്നാട് സംഘത്തോടാണ് ഇഷ്ടം . 

  •  നടപടി എടുത്തില്ലെങ്കിൽ പ്രതികരിക്കേണ്ടിവരുമെന്ന്  ഹിന്ദു ഐക്യവേദി 

എരുമേലി: കേരള വാഹനങ്ങൾക്ക് പാർക്കിംഗ് നിഷേധിച്ച എരുമേലിയിൽ
പാർക്ക് ചെയ്ത തീർത്ഥാടക വാഹനത്തിന് നേരെ ആക്രമണം.
ഇന്ന് രാത്രി 9 മണിയോടെ വലിയ അമ്പലത്തിന്  മുൻ വശത്തുള്ള
ദേവസ്വം ബോർഡിന്റെ  കളിസ്ഥലം ഗ്രൗണ്ടിലാണ് സംഭവം. ശബരിമല തീർത്ഥാടനത്തിനായി കൊല്ലത്തു നിന്ന് എത്തിയ  തീർത്ഥാടക സംഘത്തിന്റെ കാറാണ്  സാമൂഹ്യ വിരുദ്ധർ ആക്രമിച്ചത്. കാറിന് ചുറ്റും കരിങ്കൽ കൊണ്ട്  വരയുകയും അസഭ്യം എഴുതി വയ്ക്കുകയുമായിരുന്നു.
പാർക്കിഗിനായി ഗ്രൗണ്ടിൽ കയറിയപ്പോൾ തന്നെ സമീപത്തെ ചില കച്ചവടക്കാർ എത്തി ഇവരോട് തട്ടി കയറുകയും – മോശമായി സംസാരിക്കുകയും ചെയ്തതായും
തീർത്ഥാടകർ പറഞ്ഞു . ഇവരുടെ പരാതിയിൽ എരുമേലി പോലീസിൽ ദേവസ്വം ബോർഡ് പാർക്കിംഗ് കരാറുകാർ പരാതി നൽകി.
 കരാറുകാർ തീർത്ഥാടകർക്ക്
നഷ്ടപരിഹാരം നൽകുകയും ചെയ്തു. തീർത്ഥാടക സംഘത്തെ തട്ടിക്കയറിയ ആളെ തിരിച്ചറിഞ്ഞതായും,കാർ ആക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഹിന്ദു ഐക്യവേദി കാഞ്ഞിരപ്പള്ളി താലൂക്ക് വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പറഞ്ഞു. എരുമേലിയിൽ പല ഗ്രൗണ്ടിലും മലയാള തീർത്ഥാടക സംഘത്തിന് പാർക്കിംഗ് നിഷേധിക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി പോലീസിൽ നേരത്തെ പരാതി നൽകിയിരുന്നു.