Monday, April 29, 2024
keralaNews

കൊച്ചിയില്‍ 1,500 കോടിരൂപ വിലവരുന്ന 220 കിലോ ഹെറോയിന്‍ പിടികൂടി.

കൊച്ചി :കൊച്ചിയില്‍ 1,500 കോടിരൂപ വിലവരുന്ന 220 കിലോ ഹെറോയിന്‍ പിടികൂടി.തമിഴ്നാട്ടിലെ കുളച്ചലില്‍ നിന്നുള്ള രണ്ട് ബോട്ടുകളിലായിരുന്നു മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. പുറംകടലില്‍  ലഹരിമരുന്ന് പിടികൂടിയത്. തമിഴരും മലയാളികളുമടക്കം 20 പേര്‍ ബോട്ടിലുണ്ടായിരുന്നു. കോസ്റ്റ്ഗാര്‍ഡും ഡിആര്‍ഐയും ചേര്‍ന്നാണ് പരിശോധന നടത്തിയത്.ബോട്ടില്‍ നിരവധി പാക്കറ്റുകളിലായാണ് ഹെറോയിന്‍ സൂക്ഷിച്ചിരുന്നത്.

സമീപകാലത്ത് നടത്ത് ഏറ്റവും വലിയ ലഹരിവേട്ടകളില്‍ ഒന്നാണ് കൊച്ചിയില്‍ നടന്നതെന്ന് പോലീസ് പറഞ്ഞു. പിടിയിലായവരില്‍ കുളച്ചല്‍ സ്വദേശികളും മലയാളികളുമായ മത്സ്യത്തൊഴിലാളികള്‍ ഉണ്ടെന്നാണ് വിവരം. നിലവില്‍ ഇവരെ ചോദ്യം ചെയ്ത് വരികയാണ്