Tuesday, April 30, 2024
keralaNews

ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച ശേഷം അമിത വേഗതയില്‍ പോയ ലോറി ബാലുശ്ശേരി പോലീസ് പിടികൂടി.

കോഴിക്കോട് :ഉള്ള്യേരിയില്‍ ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച ശേഷം അമിത വേഗതയില്‍ പോയ ലോറി ബാലുശ്ശേരി പോലീസ് പിടികൂടി. ലോറി ഡ്രൈവര്‍ കോരങ്ങാട് സ്വദേശി ഹുനൈസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.മദ്യ ലഹരിയില്‍ ആയിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. ബൈക്ക് യാത്രികര്‍ നാറാത്ത് സ്വദേശികളായ കോയ, രവീന്ദ്രന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. അമിത വേഗതയില്‍ പോയ ലോറി പിന്തുടര്‍ന്ന് പിടിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല.പിന്നീടാണ് പൊലീസ് ഇടപെട്ട് പിടികൂടിയത്. റോഡിലെ ഡിവൈഡറുകള്‍ ഇടിച്ചു തെറിപ്പിച്ചായിരുന്നു ലോറി മുന്നോട്ട് പോയത്.