Friday, May 3, 2024
keralaLocal NewsNews

 എരുമേലി ഗ്രാമപഞ്ചായത്ത് കണ്ടെയിൻമെൻറ് സോണാക്കി ;ഇന്ന്  പഞ്ചായത്തിൽ  അടിയന്തര യോഗം

എരുമേലിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി – 24.2% .
രോഗബാധിതർ – 359 . മരണം – 22 .
എരുമേലി ഗ്രാമപഞ്ചായത്തിൽ ഇതിൽ ടെസ്റ്റ് പോസിറ്റീവിറ്റി  24. 2 % ആയതോടെ പഞ്ചായത്തിനെ കണ്ടയിൻമെന്റ് സോണായി ജില്ലാ കളക്ടർ എം.അഞ്ചന ഉത്തരവിറക്കി.23 വാർഡുകളിലായി ഇതുവരെ 359 പേരാണ്
രോഗബാധിതരായിയുളളതെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു .
ഇതുവരെ 22 മരണവും റിപ്പോർട്ട് ചെയ്തു .കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി  രോഗബാധിതരുടെ എണ്ണം  കുറയും എന്നാൽ ചില ദിവസങ്ങളിൽ എണ്ണം വർദ്ധിക്കുകയും ചെയ്തത് അടിസ്ഥാനത്തിലും , സമീപ പഞ്ചായത്തുകളിൽ  ടെസ്റ്റ് പോസിറ്റിവിറ്റി 20% തുടർന്ന്  കണ്ടെയ്ൻമെൻറ് സോണാക്കിയതിന്റെ  കൂടി പശ്ചാത്തലത്തിലാണ് എരുമേലി  ഗ്രാമ പഞ്ചായത്തിനെ കൂടി കണ്ടെയ്ൻമെൻറ്
സോണാക്കിയതെന്നും  ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ ജോർജ് കുട്ടി പറഞ്ഞു.
ഈ സാഹചര്യത്തിൽ എരുമേലിയിലെ വ്യാപാര മേഖലയിലെ നിയന്ത്രണങ്ങൾ.
  •  ഹോട്ടൽ, റസ്റ്റോറന്റ് കടകൾക്കുള്ളിൽ ജനങ്ങളെ പ്രവേശിപ്പിക്കാതെ പാർസലായി ഭക്ഷണ വിതരണം മാത്രം
  •  പഴം , പച്ചക്കറി , മത്സ്യ മാംസ , പലവ്യഞ്ജനം മെഡിക്കൽ ഷോപ്പ് തുടങ്ങിയവയ്ക്ക് മാത്രം പ്രവർത്തനാനുമതി
  • മെഡിക്കൽ ഷോപ്പ് ഒഴികെ അനുവദനീയമായ മുഴുവൻ വ്യാപാര സ്ഥാപനങ്ങളുടെയും പ്രവർത്തന സമയം രാവിലെ ഏഴു മുതൽ രാത്രി ഏഴു മുപ്പതു വരെ മാത്രം
  • ഒരു വ്യാപാര സ്ഥാപനത്തിനുള്ളിലും കസ്റ്റമേഴ്സിനെ പ്രവേശിപ്പിക്കാൻ പാടുള്ളതല്ല
  • മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും സന്ദർശക രജിസ്റ്റർ സൂക്ഷിച്ച്, സ്ഥാപനത്തിൽ എത്തുന്ന സപ്ലെയേഴ്സിന്റെയും, കസ്റ്റമേഴ്സിന്റെയും, പേരും, വിലാസവും, ഫോൺ നമ്പറും എഴുതി സൂക്ഷിക്കേണ്ടതാണ്
  • ഹാർഡ് വെയർ, ഇലക്ട്രിക്കൽ & പ്ലംബിംഗ് തുടങ്ങിയ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി ഇല്ല.
  •  രാത്രി ഒൻപതിന് ശേഷം ആശുപത്രി യാത്രകൾക്കു മാത്രം യാത്രാനുമതി.
  • കസ്റ്റമേഴ്സ് നേരിട്ടു കടയിലെത്തി സാധനങ്ങൾ വാങ്ങുന്ന സാഹചര്യം കഴിവതും ഒഴിവാക്കി ഫോണിലൂടെ ലിസ്റ്റ് എടുത്ത് സാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന സംവിധാനം പ്രോത്സാഹിപ്പിക്കുക
  • മൂന്നുപേരിൽ കൂടുതൽ  സ്ഥാപനങ്ങളിൽ  ഒരുമിച്ച് നിൽക്കാൻ അനുവദിക്കരുത്.
  • എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പൊതുജനങ്ങൾക്ക് കൈകൾ സോപ്പുപയോഗിച്ച് കഴുകാനുള്ള സൗകര്യമോ സാനിറ്റൈസറോ ലഭ്യമാക്കേണ്ടതാണ്
  • എല്ലാ വ്യാപാര സ്ഥപനത്തിനു മുൻപിലും പൊതുജനങ്ങൾക്ക് ദൃശ്യമാവുന്ന രീതിയിൽ സ്ഥാപനത്തിന്റെ ഫോൺ നമ്പറും സാമൂഹിക അകലം പാലിക്കുക എന്നും മാസ്ക് ധരിക്കുക എന്നും പ്രദർശിപ്പിക്കുക.
  • സ്ഥാപനങ്ങൾക്കു മുൻപിൽ കസ്റ്റമേഴ്സിന് സാമൂഹികാകലം പാലിച്ചു നിൽക്കുവാനുള്ള സ്ഥലം മാർക്കു ചെയ്യേണ്ടതാണ്.
  • പൊതുനിരത്തുകളില്‍ യാത്ര ചെയ്യുന്നവരും സ്ഥാപനങ്ങളിലെ ജീവനക്കാരുള്‍പ്പെടയുള്ളവരും മാസ്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം
  • സാമൂഹിക അകലം പാലിക്കുന്നതു സംബന്ധിച്ചുള്ള മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം.
  • വീഴ്ച വരുത്തുന്നവർക്കും സ്ഥാപനങ്ങൾക്കുമെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണന്ന് പോലീസ് ഡിപാർമെന്റിൽ നിന്നും അറിയിപ്പു ലഭിച്ചിട്ടുണ്ട്