Thursday, May 2, 2024
Local NewsNews

കാറിടിച്ച് അയ്യപ്പഭക്തന്റെ കാലിന് പരിക്കേറ്റു

എരുമേലി : നടന്നു വരുകയായിരുന്ന അയ്യപ്പ ഭക്തന് കാറിടിച്ച് കാലിന് പരിക്കേറ്റു. ആന്ധ്ര സ്വദേശിയായ അയ്യപ്പ ഭക്തനാണ് പരിക്കേറ്റത്. ഇന്ന് 19/12/ ഉച്ചയോടെ എരുമേലി കെ എസ് ആര്‍ റ്റി സി ക്ക് സമീപമായായിരുന്നു അപകടം.

അയ്യപ്പ ഭക്തന്‍ ക്ഷേത്രത്തിലേക്ക് നടന്നു വരുന്നതിനിടെ അയ്യപ്പന്മാര്‍ തന്നെ സഞ്ചരിച്ച കാര്‍ ഇടിക്കുകയായിരുന്നു. എരുമേലി പഞ്ചായത്തിന്റെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ആംബുലന്‍സില്‍ എരുമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എക്‌സറേ യൂണീറ്റ് ഇല്ലാത്തതിനാല്‍ കൂടുതല്‍ ചികില്‍സക്കായി അയ്യപ്പനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ഡ്യൂട്ടി പോലീസ് സ്ഥലത്തെത്തി മറ്റ് നടപടികള്‍ സ്വീകരിച്ചു.