Tuesday, May 21, 2024
Local NewsNews

വിലവര്‍ദ്ധനവിനെതിരെ എരുമേലിയില്‍ പ്രതിഷേധവുമായി മഹിളാ കോണ്‍ഗ്രസ്

എരുമേലി: പൊതുവിതരണ സ്ഥാപനമായസപ്ലൈക്കോയില്‍ 13 ഇന സബ്‌സീഡി സാധനങ്ങളുടെ വില കുത്തനെ വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മഹിള കോണ്‍ഗ്രസ് എരുമേലി മണ്ഡലം കമ്മറ്റി പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. എരുമേലി സപ്ലൈകോ ഷോറൂമിനു മുന്‍വശം നടത്തിയ ധര്‍ണ്ണ മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വിജയമ്മ ബാബു ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാറാമ്മ എബ്രാഹം അധ്യക്ഷയായിരുന്നു. മുണ്ടക്കയം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ബിനു മറ്റകര മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഗ്രസ് എരുമേലി മണ്ഡലം പ്രസിഡണ്ട് ടിവി ജോസഫ് ഗ്രാമ പഞ്ചായത്തംഗങ്ങളായ ജിജിമോള്‍ സജി, ലിസി സജി, മറിയാമ്മ ജോസഫ് , മറിയാമ്മ മാത്തുക്കുട്ടി, മാത്യു ജോസഫ് ഭാരവാഹികളായ റംല ഹക്കിം, തങ്കമ്മ കുഞ്ഞുഞ്ഞ്, റേച്ചല്‍ മാത്യു, ത്രേസ്യാമ്മ ചാക്കോ , മോള്‍സി വി തോമസ്, സ്മിതാ ബിജു, സോണിയാ സോജന്‍ ,ഷീല സജീവന്‍ , സിന്ദു രാജ ,അനില സുര, സിജി ജോയി, മോളമ്മ മോനിച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.