Thursday, April 25, 2024
keralaLocal NewsNews

വിഴിക്കിത്തോട്ടില്‍ മിനി ബാര്‍ പൂട്ടിച്ചു നടത്തിപ്പുകാരന്‍ അറസ്റ്റില്‍.

എരുമേലിയില്‍ ഓണത്തോടനുബന്ധിച്ച് മൂന്ന് ദിവസം വിദേശ മദ്യശാലകള്‍ അവധിയാതിനെ തുടര്‍ന്ന് സ്വന്തം വീട് മിനി ബാറായി നടത്തിയ യുവാവിനെ എക്‌സൈസ് സംഘം കയ്യോടെ പിടികൂടി.വിഴിക്കത്തോട് പടിയറപറമ്പില്‍ രഞ്ജന്‍ നായര്‍ മകന്‍ കിരണ്‍ (34)നെ എരുമേലി എക്‌സൈസ് സംഘം പിടികൂടി. ബാറുകളില്‍ നിന്നും ബെവ്കോ ഔട്‌ലെറ്റുകളില്‍ നിന്നും വാങ്ങുന്ന മദ്യം അടുക്കളയിലെ തടി മേശയ്ക്കു അടിയിലായി രഹസ്യ അറയില്‍ സൂക്ഷിച്ചായിരുന്നു കച്ചവടം. ഇനി മദ്യപിക്കാനാണെങ്കില്‍ സോഡായും, മീന്‍ വറുത്തും സൗകര്യം ചെയ്ത് വീട് മിനി ബാറായി ഒരുക്കിയായിരുന്നു കച്ചവടം.

ഇത്തരത്തില്‍ രഹസ്യമായി സൂക്ഷിച്ച അര ലിറ്ററിന്റെ 20 കുപ്പി മദ്യവും ഇയാളില്‍ നിന്നും പിടിച്ചെടുത്തു.മൂന്നു ദിവസം മദ്യ വില്പന കേന്ദ്രങ്ങള്‍ അവധിയായതിനാല്‍ കച്ചവടം നടത്താനായി വാങ്ങി വച്ചതായിരുന്നു ഈ മദ്യമെന്നും എക്‌സൈസ് പറഞ്ഞു. ശനിയാഴ്ച രാത്രി 7.30 ഓടെയാണ് തന്ത്ര പരമായ നീക്കത്തിലൂടെ റെയ്ഡ് നടത്തിയത്.ഡെപ്യൂട്ടി കമ്മീഷണര്‍ എ ആര്‍ സുള്‍ഫിക്കറിന്റെ നിര്‍ദ്ദേശം പ്രകാരം
റേഞ്ച് ഇന്‍സ്പെക്ടര്‍ അരുണ്‍ അശോകിന്റെ നേതൃത്വത്തിലായിരുന്നു നടന്ന റെയ്ഡ്.
എരുമേലി റേഞ്ചില്‍ നിന്നും ഈ മാസം എക്‌സൈസ് വിഭാഗം 550 ലിറ്റര്‍ കോടയും , 33 ലിറ്റര്‍ വിദേശമദ്യവും ,1 ഓട്ടോയും പിടിച്ചെടുത്തിരുന്നു. 13 പ്രതികളേയും അറസ്റ്റ് ചെയ്തിരുന്നു.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സഞ്ജീവ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. റെയ്ഡില്‍ ഷാഡോ ടീം അംഗങ്ങളായ മാമന്‍ സാമുവേല്‍, രതീഷ് പി ആര്‍ , സി.ഇ.ഒ തോമസ് ടി പി ഡ്രൈവര്‍ അയ്യപ്പദാസ് എന്നിവര്‍ പങ്കെടുത്തു .കോവിഡ് -19 മുന്‍കരുതലുകള്‍ സ്വീകരിച്ചായിരുന്നു അറസ്റ്റ്. പ്രതിയെ കൊറോണ ടെസ്റ്റിന് വിദേയമാക്കിയ ശേഷം പൊന്‍കുന്നം കോടതി 14 ദിവസത്തേക്ക് പാലാ കോവിഡ് സെന്റര്‍റിലേക്ക് 14ദിവസം റിമാന്‍ഡ് ചെയ്തു.