Saturday, April 27, 2024
keralaNews

എരുമേലി വഴിയുള്ള പരമ്പരാഗത കാനനപാത തുറക്കാൻ നടപടിയായി.

 jishamolp.s
[email protected]

  • ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം ഫലം കണ്ടു: ഇന്നുമുതൽ പാത വെട്ടിത്തെളിക്കാൻ  തുടങ്ങും. 

  • പാത തുറക്കാൻ സമരം നടത്തിയവർക്കെതിരെ പോലീസ് കേസെടുത്തു. 

  • പരമ്പരാഗത കാനനപാതയിൽ കൂടുതൽ സൗകര്യങ്ങളൊരുക്കാൻ ഹൈന്ദവ സംഘടനകളും രംഗത്ത് 

എരുമേലി  : ശബരിമല തീർത്ഥാടകരുടെ പരമ്പരാഗത കാനനപാത യായ എരുമേലി വഴിയുള്ള പരമ്പരാഗത കാനനപാത തുറക്കാൻ നടപടിയായി. കഴിഞ്ഞ രണ്ടു വർഷം അടച്ചിട്ട എരുമേലി മുതൽ പമ്പ എരുമേലി മുതൽ പമ്പ വരെയുള്ള പരമ്പരാഗത കാനന പാതയാണ് തുറക്കാൻ തീരുമാനമായിരിക്കുന്നത്.എരുമേലി വഴിയുള്ള പരമ്പരാഗത കാനനപാത തുറക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം 16 ന്   വിവിധ ഹൈന്ദവ സംഘടനകളായ വിശ്വഹിന്ദുപരിഷത്ത്,  ഹിന്ദു ഐക്യവേദി, ക്ഷേത്ര സംരക്ഷണ സമിതി, ശബരിമല അയ്യപ്പസേവാ സമാജം, എന്നീ സംഘടനകളുടെ നേതൃത്വത്തിൽ എരുമേലിയിൽ നൂറുകണക്കിന് അയ്യപ്പ വിശ്വാസികൾ പങ്കെടുത്ത പ്രതിഷേധം മാർച്ച്  നടത്തിയിരുന്നു. പരമ്പരാഗത കാനനപാതയിലെ പ്രധാനപ്പെട്ട താവളങ്ങളായ  കോയിക്കക്കാവ്, കാളകെട്ടി,  ഇഞ്ചിപ്പാറക്കോട്ട,  മുക്കുഴി,  പുതുശ്ശേരിമല,  കരിമല,  വലിയാനവട്ടം,  ചെറിയാനവട്ടം, ഞൊണങ്ങാർ പാലം വരെയുള്ള ഭാഗങ്ങളാണ് വഴിതെളിക്കുന്നത് . കാനനപാത തെളിയിക്കുന്നതിനായി
ഇഡിസിയും , അതാത് ഭാഗങ്ങളിൽ കച്ചവടം ചെയ്യുന്നവരെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത് .എന്നാൽ  പരമ്പരാഗത കാനനപാത  തെളിക്കുന്നത്  നിസാരമല്ലെന്നും, കൂടുതൽ സുരക്ഷയൊരുക്കിവേണം തുറക്കേണ്ടതെന്നും എരുമേലി  ഡെപ്യൂട്ടി റേഞ്ച് ഓഫീസർ    ജയകുമാർ പറഞ്ഞു.
കാനനപാതയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. മുൻകാലങ്ങളിൽ ഒരുക്കിയിട്ടുള്ള ഓക്സിജൻ പാർലർ , കുടിവെള്ളം, അന്നദാനം , ക്ലിനിക്കുകൾ, വെളിച്ചം,  എന്നിവയടക്കം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് മുതൽ  കോയിക്കക്കാവ്  മുതൽ ഞൊണങ്ങാർ പാലം വരെയുള്ള 30 കിലോമീറ്ററോളം വരുന്ന പാത വെട്ടി തെളിക്കാൻ തുടങ്ങുമെന്നും അധികൃതർ പറഞ്ഞു . മണ്ഡലപൂജ കഴിഞ്ഞ്  ജനുവരി ഒന്നു മുതൽ ശബരിമല തീർഥാടകർക്കായി പരമ്പരാഗത കാനനപാത തുടർന്ന് കൊടുക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ . ശബരിമല പരമ്പരാഗത കാനനപാത തുറന്ന് നൽകണമെന്നാവശ്യപ്പെട്ട്  ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് പ്രശസ്ത സിനിമ നടൻ ദേവൻ ഉദ്ഘാടനം ചെയ്തിരുന്നു . പ്രതിഷേധ മാർച്ചിൽ പങ്കെടുത്തതിന്റെ പേരിൽ  ഹൈന്ദവ സംഘടനകളുടെ  നേതാക്കളായ ശബരിമല   ദേവസമാജം സംസ്ഥാന സെക്രട്ടറി എസ് മനോജ് . രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ കാര്യവാഹ് വി ആർ രതീഷ് , വിശ്വ ഹിന്ദു പരിഷത്ത്  എരുമേലി പ്രസിഡന്റ്  സെക്രട്ടറി എൻ. ആർ വേലുക്കുട്ടി എന്നിവർക്കെതിരെയാണ് പോലീസ്  കേസെടുത്തത് .എരുമേലി ശ്രീധർമ്മശാസ്താക്ഷേത്രം മുതൽ  കോയിക്കക്കാവ്  വരെയുള്ള പാതയിലൂടെ ശരണം വിളികളോടെ  നൂറുകണക്കിനാളുകളാണ്  കാൽനടയായി മാർച്ച് നടത്തിയത് .