Saturday, May 4, 2024
Local NewsNews

എരുമേലി ചന്ദനക്കുടം ആഘോഷത്തിന് കോടിയേറി

എരുമേലി:ചരിത്ര പ്രസിദ്ധമായ എരുമേലി ചന്ദനക്കുടം ആഘോഷത്തിന് കോടിയേറി. മഗ്രിബ് നമസ്‌കാരത്തിന് ശേഷം നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങില്‍ മഹല്ലാ മുസ്ലിം ജമാഅത് പ്രസിഡന്റ് ഹാജി പി. എ.. ഇര്‍ഷാദ് കൊടിഉയര്‍ത്തി. ജനുവരി 10നാണ് ചന്ദനക്കുടം.11ന് പേട്ടതുള്ളലും. ചടങ്ങില്‍ ജമാഅത് സെക്രട്ടറി സി. എ. എം. കരീം. വൈസ് പ്രസിഡന്റ് വി. പി.അബ്ദുല്‍ കരീം വെട്ടിയാനിക്കല്‍. ട്രഷറര്‍ സി. യു. അബ്ദുല്‍ കരീം. ജോയിന്റ് സെക്രട്ടറി നിസാര്‍ പ്ലാമ്മൂട്ടില്‍. അംഗങ്ങളായ ഫൈസല്‍ മാവുംങ്കല്‍ പുരയിടം. അജ്മല്‍ വിലങ്ങുപാറ. നൗഷാദ് കുറുംകാട്ടില്‍. നാസര്‍ പനച്ചി. നൈസാം. പി. അഷ്റഫ്. അന്‍സാരി പാടിക്കല്‍.ശിഹാബ് പുതു പറമ്പില്‍. സലിം കണ്ണങ്കര. അഡ്വ. പി. എഛ്. ഷാജഹാന്‍. മിഥുലാജ്.വാവരുടെ പ്രതിനിധി ആസാദ് താഴത്തുവീട് എന്നിവര്‍ പങ്കെടുത്തു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ആയിരുന്നു കൊടിയേറ്റ് നടന്നത്.