Friday, April 19, 2024
Uncategorized

ചെറുവള്ളിത്തോട്ടത്തിന്റെ പേര് മാറ്റി കരം അടയ്ക്കാനുള്ള നീക്കം റവന്യൂ വകുപ്പ് തടഞ്ഞു

എരുമേലി: ഉടമസ്ഥാവകാശംസംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്ന എരുമേലി ചെറുവള്ളി എസ്റ്റേറ്റിന്റെ പേര് മാറ്റി കരം അടക്കാനുള്ള നീക്കം റവന്യൂ വകുപ്പ് തടഞ്ഞു. 59 ലക്ഷം രൂപയാണ് കരമായി സര്‍ക്കാരിന് ചെറുവള്ളിഎസ്റ്റേറ്റ് അടയ്ക്കാനുള്ളത്. ഈ തുക അടക്കുന്നതിനായാണ് കഴിഞ്ഞ ദിവസം ബിലിവേഴ്‌സ് ചര്‍ച്ച് തോട്ടം അധികൃതര്‍ എരുമേലി തെക്ക് വില്ലേജ് ഓഫീസില്‍ എത്തിയത്. എന്നാല്‍ ചെറുവള്ളി തോട്ടം ബിലീവേഴ്‌സ് ചര്‍ച്ച് എന്നതിന് പകരം നയന ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ കരം അടക്കാനാണ് ആവശ്യപ്പെട്ടത് . ഇത് റവന്യൂ വകുപ്പ് അധികൃതര്‍ സമ്മതിച്ചില്ല . റവന്യൂ വകുപ്പ് ഇത് സംബന്ധിച്ച്ജില്ലാ കളക്ടര്‍ക്കും സര്‍ക്കാരിനും റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതിനിടയിലാണ്ചെറുവള്ളിതോട്ടം വിമാനത്താവള പദ്ധതിക്കായി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.ചെറുവള്ളി തോട്ടം ബിലീവേഴ്‌സ് ചര്‍ച്ച് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ,ഉടമസ്ഥാവകാശം സംബന്ധിച്ച്നിലവില്‍ വിവിധ കോടതികളിലായി അഞ്ചോളം കേസുകളാണ് നിലനില്‍ക്കുന്നത് . ഉടമസ്ഥാവകാശം പരിഹരിക്കപ്പെടാതെ ഭൂമി വിട്ടു നല്‍കില്ലെന്നാണ് ബിലിവേഴ്‌സ് ചര്‍ച്ച്പറഞ്ഞിരുന്നത് .ചെറുവള്ളി എസ്റ്റേറ്റില്‍ മണിമല പഞ്ചായത്ത് അതിര്‍ത്തി പങ്കിടുന്ന ഭാഗത്തെ 150 ഏക്കറും ,ബാക്കി വരുന്ന സ്ഥലം എരുമേലി തെക്ക് വില്ലേജില്‍ നിന്നും ഏറ്റെടുക്കാനാണ് നിര്‍ദ്ദേശം. വിമാനത്താവള പദ്ധതിക്കായി 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമെന്നാണ് പറയുന്നത് . എന്നാല്‍ എസ്റ്റേറ്റ് ഏറ്റെടുക്കുമ്പോള്‍ തൊഴിലാളികള്‍ക്കും , എസ്റ്റേറ്റിന് പുറത്ത് താമസിക്കുന്നവര്‍ക്കും ലഭിക്കാവുന്ന നഷ്ടപരിഹാരം സംബന്ധിച്ച് ചര്‍ച്ചകള്‍ ഇതുവരെ ഉണ്ടായിട്ടില്ല. ഭൂമിവിട്ടു നല്‍കാന്‍ സന്നദ്ധമാണെന്ന് എസ്റ്റേറ്റ് മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിലവിലുള്ള ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള കേസുകള്‍ തീര്‍പ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും വ്യക്തമാക്കിയിട്ടില്ല. ചെറുവള്ളി തോട്ടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് നിലനില്‍ വിവിധ കോടതികളില്‍ അഞ്ച് കേസുകളും ഉണ്ട് . കോടതി കേസുകള്‍ തീര്‍പ്പാക്കിയും, ഭൂമി സര്‍ക്കാര്‍ പദ്ധതിക്കായി ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.