Saturday, May 11, 2024
keralaNews

മഴക്കെടുതി;എരുമേലിയിൽ സേവനമൊരുക്കി സേവാഭാരതിയും -ബി എം എസ്.

എരുമേലി:ശക്തമായ മഴയെ തുടർന്ന്  ഇന്നലെ ഉണ്ടായ വെള്ളപ്പൊക്കത്തിൽ   വിവിധ കടകളിൽ വെള്ളം കയറിയ എരുമേലിയിലെ കടകൾ സേവാഭാരതി പ്രവർത്തകർ ശുചീകരിച്ചു. .രാഷ്ട്രീയ സ്വയംസേവക സംഘം എരുമേലി ഖണ്ഡ് സംഘചാലക്
കെ.കെ മോഹൻദാസിന്റെ നേതൃത്വത്തിലാണ് സേവാഭാരതിയുടെ സേവ പ്രവർത്തനങ്ങൾ നടക്കുന്നത്.നന്ദു ശ്രീകാന്ത്, അരുൺ സതീഷ്
എന്നിവരും നേതൃത്വം നൽകുന്നു.ബി എം എസിന്റെ    നേതൃത്വത്തിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് കെ ആർ രതീഷ് , റ്റി.ആർ സുരേഷ് എന്നിവർ നേതൃത്വം നൽകുന്നു . ഇന്ന് രാവിലെ ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ മണിക്കൂറുകളോളം നീണ്ടു നിൽക്കുകയാണ് . ചെളിയും മാലിന്യവുമാണ് മിക്ക കടകളിലും അടിഞ്ഞിരിക്കുന്നത്.