Sunday, May 19, 2024
keralaNews

വെള്ളപ്പൊക്കത്തിൽ കുറുവാമൂഴിയിലെ വീടുകളും -കടകളും  ഒഴുക്കിൽപ്പെട്ടു. 

കാഞ്ഞിരപ്പള്ളി : ശക്തമായ മഴയിൽ മണിമലയാറ്റിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ കുറുവാമൂഴി പാലത്തിനു സമീപം താമസിക്കുന്ന  നിരവധി വീടുകളും – കടകളും  ഒഴുക്കിൽപ്പെട്ടു വൻനാശനഷ്ടം . 13 വീടുകളും ,  2 – കടകളും , കള്ള് ഷാപ്പുമാണ് ഒഴുക്കിൽപ്പെട്ടത്. പാലത്തിനുസമീപം ആറ്റു തീരത്തായി താമസിക്കുന്നവരുടെ   വീടുകളാണ് ഒഴുക്കിൽപ്പെട്ട് പോയത് . വീടുകളുടെ ഒരു സാധനം പോലും ലഭിച്ചിട്ടില്ല . വെള്ളപ്പൊക്കത്തിൽ ജാഗ്രതയോടെ തുടർന്നതിനാൽ  ആളുകൾ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു .  ആഹാര സാധനങ്ങൾ , തുണികൾ , വീടുകളിലെ മറ്റ് സാധനങ്ങൾ എല്ലാം ഒഴുകിപ്പോയി. വീട് അടക്കം സർവ്വതും നഷ്ടപ്പെട്ടവരെ കുറുവാമൂഴി, വിഴിക്കിത്തോട് സ്കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്.