Saturday, May 11, 2024
keralaNews

എരുമേലി സംസ്ഥാന പാതയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി ഒരു മരം ……?

സ്വകാര്യ വ്യക്തി സ്വന്തം സ്ഥലത്തെ റബ്ബര്‍ മരങ്ങളെല്ലാം വെട്ടി വിറ്റു.തോട്ടത്തില്‍ റബ്ബര്‍ തൈകള്‍ വച്ചു, ഇടകൃഷിക്കായി കൈതയും വച്ചു.സ്വന്തം കാര്യം മാത്രം നോക്കിയ സ്ഥലവുടമ പക്ഷെ ദിനംപ്രതി ഇതുവഴി കടന്നു പോകുന്ന യാത്രക്കാരെ മാത്രം ഓര്‍ത്തില്ല.മറന്നതല്ല മനപൂര്‍വ്വം മറന്നതോ-അതോ ഈ മരം ഏതെങ്കിലും വാഹനത്തിന്റെ മുകളില്‍ വീണ് പാവപ്പെട്ടവരാര്‍ക്കെങ്കിലും അപകടം പറ്റുമ്പോള്‍,പോലീസോ, നാട്ടുകാരോ മരം വെട്ടിമാറ്റിക്കൊള്ളും എന്ന് വിചാരിച്ചിട്ടാണോ എന്നറിയില്ല.ഈ മരം മാത്രം മുറിച്ചില്ല.റോഡിന് കുറുകെ വൈദ്യുതി ലൈനിന് മുകളിലോട്ട് ചാഞ്ഞ് നില്‍ക്കുന്ന ഈ മരം നില്‍ക്കുന്നത് കണ്ടാല്‍ ആര്‍ക്കാണെങ്കിലും ഉള്ളില്‍ ഭയം വരും.പക്ഷെ ഏതെങ്കിലും വാഹനത്തിന് മുകളിലോട്ട് വൈദ്യുതി പോസ്റ്റും, ലൈനും തകര്‍ന്ന് വീണുണ്ടാകുന്ന ആ വലിയ അപകടം ഉണ്ടാകുന്നതുവരെ ബന്ധപ്പെട്ടവര്‍ കാത്തിരിക്കുകയാണ്.മഴക്കാലമാണ് വരുന്നത്.മഴയും കാറ്റും കൂടി ഒന്ന് വിചാരിച്ചാല്‍ മതി നിമിഷങ്ങള്‍ കൊണ്ട് മരം താഴെവീഴും.അപകടം ഉണ്ടായില്ലെങ്കില്‍ ഭാഗ്യം.ഏതെങ്കിലും ചെറിയ റോഡില്ലല്ലാ-ശബരിമല തീര്‍ഥാടകരെ വരവേല്‍ക്കാന്‍ വന്‍ തുക ചില വഴിച്ച് റോഡില്‍ അപകട മുന്നറിയിപ്പ് ലൈനുകള്‍ വരച്ചു കൊണ്ടിരിക്കുന്ന എരുമേലി – മുണ്ടക്കയം സംസ്ഥാന പാതയില്‍ മഞ്ഞളരുവിയിലാണ് ഈ അപകടം വിതച്ച് മരം റോഡിലേക്ക് നില്‍ക്കുന്നത്.മരം മുറിക്കാന്‍ ആരെങ്കിലും മുന്‍ കൈ എടുക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.