Wednesday, May 8, 2024
EntertainmentkeralaNews

മയക്കുമരുന്ന് ഭയന്ന് മകനെ സിനിമയില്‍ വിട്ടില്ലെന്ന് ടിനി ടോം.

ആലപ്പുഴ: മയക്കുമരുന്ന് ഭയന്ന് മകനെ സിനിമയില്‍ വിട്ടില്ലെന്നും,സിനിമയില്‍ ലഹരിയുണ്ടെന്നും നടന്‍ ടിനി ടോം.പ്രമുഖ താരത്തിന്റെ മകനായി അഭിനയിക്കാന്‍ മകന് അവസരം ലഭിച്ചിരുന്നു.’ഒരു മകനേ തനിക്കുള്ളൂ, ഭയം കാരണം സിനിമയില്‍ വിട്ടില്ല.തനിക്കൊപ്പം അഭിനയിച്ച നടന്‍ ലഹരിക്ക് അടിമയാണ്.ആ നടന്റെ പല്ല് പൊടിഞ്ഞ് തുടങ്ങിയെന്നും ടിനി പറഞ്ഞു.താര സംഘടനയായ അമ്മയുടെ ഭാരവാഹി കൂടിയാണ് ടിനി ടോം.അമ്പലപ്പുഴയില്‍ കേരള സര്‍വകലശാല ഉദ്ഘാടന ചടങ്ങിലായിരുന്നു പരാമര്‍ശം.

സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം സ്വയം അവസാനിപ്പിച്ചില്ലെങ്കില്‍ അത്തരക്കാരെ നിയമപാലകര്‍ക്ക് പിടിച്ചുകൊടുക്കുമെന്ന് ഫിലിം ചേമ്പര്‍ അറിയിച്ചു. ലഹരിക്കാരുടെ പട്ടിക ഇപ്പോള്‍ പുറത്തുവിടാനില്ലെന്നും അത്തരക്കാരെ സിനിമകളില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുമെന്നും ഫിലിം ചേമ്പര്‍ പ്രസിഡന്റ് ജി.സുരേഷ് കുമാര്‍ പറഞ്ഞു. മുന്നറിയിപ്പ് തുടരുമ്പോഴും ലൊക്കേഷനിലെ പരിശോധനകളെക്കുറിച്ച് നിര്‍മാതാക്കള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമാണ്. സിനിമാസെറ്റിലെ ലഹരി ഉപയോഗത്തെക്കുറിച്ച് നിര്‍മാതാക്കളുടെ സംഘടന വീണ്ടുമൊരു തുറന്നുപറച്ചില്‍ നടത്തിയിട്ട് പത്തുദിവസമാകുന്നു. ഉപയോഗിക്കുന്നവരുടെ പട്ടികയുണ്ടെന്ന് പറഞ്ഞെങ്കിലും ഇതുവരെ പുറത്തുവിട്ടിട്ടില്ല.