Saturday, April 27, 2024
keralaLocal NewsNews

റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് ഭർത്താവ് മരിച്ചു :  ഭാര്യക്ക് പരിക്ക് 

എരുമേലി: കാൽനട യാത്രക്കാരായ ദമ്പതികൾ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ചതിനെ ഗുരുതരമായി പരിക്കേറ്റ ഭർത്താവ് മരിച്ചു.എരുമേലി  കനകപ്പലം കന്നുപറമ്പിൽ ഇബ്രാഹീം കുട്ടിയാണ് (69) ആണ്   മരിച്ചത്. പരിക്കേറ്റ ഭാര്യ ജമീലയെ (60) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.ഇന്ന്  ചൊവ്വാഴ്ച രാവിലെ 9.30 ഓടെ കരിങ്കല്ലുംമൂഴിക്ക് സമീപമായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരെയും ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടൻ തന്നെ ഇരുവരെയും എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഉച്ചയ്ക്ക് 2.30യോടെ ഇബ്രാഹീം കുട്ടി മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന എരുമേലി സ്വദേശി ബിബിനും അപകടത്തിൽ പരിക്കേറ്റിരുന്നു.

 എരുമേലി പൊലീസ് മേൽനടപടി സ്വീകരിച്ചു. മക്കൾ: സലീന, ഷുക്കൂർ, സജീന. മരുമക്കൾ: സലീം, ഷൈല, ഗഫൂർ. ഖബറടക്കം പിന്നീട്