Wednesday, May 8, 2024
keralaNews

പ്രസിഡന്റ്  തെരഞ്ഞെടുപ്പ് ;അപ്രതീക്ഷിത വിജയത്തോടെ എൽഡിഎഫ് ഭരണത്തിലേക്ക്.

എരുമേലി ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ്  തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയത്തോടെ എൽഡിഎഫ് ഭരണത്തിലേക്ക് .യുഡിഎഫിലെ ഒഴക്കനാട് വാർസംഗം സുനിമോൾ പി.എം ചെയ്ത വോട്ടിൽ പേരും , ഒപ്പും രേഖപ്പെടുത്തേണ്ട
കോളത്തിൽ ഒപ്പു മാത്രമാണ് വച്ചതെന്നും  കാഞ്ഞിരപ്പള്ളി അസി. തഹസീൽദാറും  വരണാധികാരിയുമായ  ഷമീർ വി മുഹമ്മദ് പറഞ്ഞു.തിരഞ്ഞെടുപ്പുമായി
ബന്ധപ്പെട്ട കാര്യങ്ങൾ മുൻകൂട്ടി തിരഞ്ഞെടുപ്പ് ചട്ടം സഹിതം വായിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റായി മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ പേര് എഴുതിയില്ല.ഇതാണ് യുഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവാകാൻ കാരണമായത്. ഇതോടെ 11 വീതം കക്ഷി നില വരുകയും വരണാധികാരിയുടെ നിർദ്ദേശമനുസരിച്ച് നറുക്കിടാൻ തീരുമാനിക്കുകയുമായിരുന്നു .
തുടർന്ന് നടന്ന നറുക്കെടുപ്പിൽ എൽ ഡി എഫിലെ തങ്കമ്മ ജോർജ് കുട്ടിയെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയായിരുന്നു.വോട്ടെണ്ണലിന് ശേഷം എൽഡിഎഫ് തർക്കമുന്നയിക്കുകയും ഇതേ തുടർന്ന് യു ഡി എഫിലെ സിനിമോളുടെ വോട്ട് അസാധുവായി പ്രഖ്യാപിക്കുകയുമായിരുന്നു.യാതൊരു പ്രതീക്ഷയുമില്ലാതെയാണ് എത്തിയതെന്നും ഭാഗ്യം കൊണ്ട് പ്രസിഡന്റായി തിരഞ്ഞെടുത്തുവെന്നും തങ്കമ്മ
ജോർജ് കുട്ടി പറഞ്ഞു.എരുമേലിയുടെ സമഗ്രമായ വികസനത്തിന് മുൻതൂക്കം നൽകുമെന്നും,വീടില്ലാത്തവർക്ക് വീട് നൽകുന്ന പദ്ധതിയാണ് ആദ്യം നടപ്പാക്കുകയെന്നും അവർ പറഞ്ഞു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചക്ക് ശേഷം നടക്കും .