Sunday, May 5, 2024
Local NewsNews

എരുമേലി പ്രൈവറ്റ് ബസ്റ്റാൻഡ് കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ അടർന്നുവീണു 

എരുമേലി: എരുമേലി ഗ്രാമപഞ്ചായത്ത്  പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ അടർന്നുവീണു.  യാത്രക്കാർ അത്ഭുതകരമായ രക്ഷപ്പെട്ടു.  ഇന്ന് രാവിലെ ആയിരുന്നു സംഭവം.

ബസ്സിൽ കയറാനായി നിൽക്കുന്ന ഭാഗത്ത് കോൺക്രീറ്റ് പാളികളാണ് ബസ്റ്റാൻഡിൽ വീണത്. നിരവധി യാത്രക്കാർ ബസ്സിൽ കയറുന്നതിനായി കാത്തുനിൽക്കുന്ന സമയത്തായിരുന്നു പാളികൾ അടർന്നു വീണത്. കോൺക്രീറ്റ് പാളികൾ  യാത്രക്കാരുടെ തലയിൽ വീഴാതെ വലിയ അപകടമാണ് ഒഴിവായത് . ബസ്റ്റാൻഡ് പുതുപ്പണിയണമെന്നാവശ്യപ്പെട്ട് നിരവധി പരാതികൾ ഉയർന്നുവെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലന്നും യാത്രക്കാർ പറഞ്ഞു. മുമ്പും നിരവധി തവണ ബസ്റ്റാൻഡ് കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ അടർന്ന് വീണിരുന്നു. നൂറിലധികം ബസ് സർവീസുകൾ നടത്തുന്ന പഞ്ചായത്തിലെ ബസ് യാത്രക്കാരുടെ ഏക ആശ്രയ കേന്ദ്രം കൂടിയാണ് ഈ ബസ്റ്റാൻഡ് . ബസ്  സ്റ്റാൻഡ് അപകട ഭീഷണിയായതോടെ യാത്രക്കാരും കടുത്ത ആശങ്കയിലാണ്.  അടിയന്തരമായി സുരക്ഷ നടപടികൾ സ്വീകരിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.