Tuesday, May 14, 2024
keralaNews

വീടിന് മുകളില്‍ നിന്നു വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.

മലപ്പുറം :വീടിന് മുകളില്‍ നിന്നു വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.കൊണ്ടോട്ടി കിഴിശ്ശേരി ഒന്നാം മൈലിലാണ് സംഭവം.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മോഷണശ്രമത്തിനിടെയാണ് വീഴ്ച്ച എന്നാണ് നിഗമനം. ഇയാളെ നാട്ടുകാര്‍ മര്‍ദിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് പൊലീസ് ചിലരെ കസ്റ്റഡിയില്‍ എടുത്തു. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണു സംഭവം. വീട്ടുമുറ്റത്ത് എന്തോ വീഴുന്ന ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ മുറ്റത്ത് ഒരാള്‍ വീണു കിടക്കുന്നത് കാണുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. വീട്ടുകാരും അയല്‍വാസികളും ഉള്‍പെടെ ചിലരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ചേദ്യം ചെയ്തു വരുന്നു. പൊലീസ് സംഭവസ്ഥലത്ത് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നു പൊലീസ് അറിയിച്ചു.