Monday, April 29, 2024
keralaNews

9 ന് നിരാഹാര സമരം ;പഞ്ചായത്താഫീസ് പടിക്കൽ സാധുജന സംഗമം നടത്തി .

 ഗ്രാമപഞ്ചായത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ച വൃദ്ധസദനം ഉൾപ്പെടെ, പഞ്ചായത്ത് തലത്തിൽ ഉദ്‌ഘാടനം ചെയ്തിട്ടും  തുറന്നു പ്രവർത്തിക്കാത്ത മുഴുവൻ സ്ഥാപനങ്ങളും ജനങ്ങൾക്കായി തുറന്ന് പ്രവർത്തനം ആരംഭിക്കണമെന്നും എരുമേലിയിലെത്തുന്ന അയ്യപ്പഭക്തരുടെ പ്രാധാന്യം കണക്കിലെടുത്ത് എരുമേലി സർക്കാർ ആശുപത്രിയിൽ ഇരുപത്തിനാലുമണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ട്  എരുമേലി പഞ്ചായത്തിലെ വിവിധ മേഖലയിലുള്ള നിരാലംബരും,ഭൂരഹിതരും,
ഭവനരഹിതരുമായിട്ടുള്ളവരുുടെ സാധുജന കൂട്ടായ്മ  എരുമേലി പഞ്ചായത്ത് പടിക്കൽ  കൂട്ടായ്മ സംഘടിപ്പിച്ചു.
സാഹിത്യകാരനും പൊതുപ്രവർത്തകനായ രവീന്ദ്രൻ എരുമേലി യോഗം ഉദ്‌ഘാടനം ചെയ്തു. സമരസമിതി കൺവീനർ ലൂയിസ് എരുമേലിയുടെ അദ്ധക്ഷതയിൽ വഹിച്ചു .
സമരത്തുടർച്ചയുടെ ഭാഗമായി നവംബർ ഒൻപത്  തിങ്കളാഴ്ച സമരസമിതി കൺവീനർ ലൂയിസ് എരുമേലിയിൽ  രാവിലെ പത്തുമണിമുതൽ അഞ്ചുമണിവരെ  നിരാഹാര സമരം അനുഷ്ഠിക്കാനും യോഗം തീരുമാനിച്ചു.യോഗത്തിൽ ദിനേശൻ, എം.ബി.അജികുമാർ, ഗോവിന്ദൻ യു.കെ.എന്നിവർ പ്രസംഗിച്ചു.