Friday, May 3, 2024
Local NewsNews

എരുമേലി നിശ്ചലമായി: തീര്‍ത്ഥാടക വാഹനങ്ങള്‍ മണിക്കൂറുളോളം തടഞ്ഞു

എരുമേലി: എരുമേലിയില്‍ തിരക്കിന്റെ പേരില്‍ തീര്‍ത്ഥാടക വാഹനങ്ങള്‍ വ്യാപകമായി പോലീസ് തടഞ്ഞിടുന്നതോടെ എരുമേലി നിശ്ചലമായി. എരുമേലിയിലേക്ക് വരുന്ന പ്രധാന റോഡുകളായ കാഞ്ഞിരപ്പള്ളി റോഡില്‍ കൊരട്ടിവരേയും,                                                                                   

കുറുവാമൂഴി – കരിമ്പിന്‍തോട് റോഡ്, എരുമേലി – മുണ്ടക്കയം റോഡില്‍ പുലിക്കുന്ന്, പ്രോപ്പോസ് – എം ഇ എസ് റോഡ്, മുക്കൂട്ടുതറ റോഡ് , പേട്ട തുള്ളല്‍ പാത അടക്കം പ്രധാന റോഡും – സമാന്തര റോഡും ഇന്ന് നിശ്ചലമായി. ഇന്ന് ഉച്ചയോടെ പോലീസ് സ്റ്റേഷന്‍ ജംഗന് സമീപത്തുള്ള പാര്‍ക്കിംഗ് കേന്ദ്രങ്ങളിലും വാഹനങ്ങള്‍ പോലീസ് തടഞ്ഞുവച്ചു.

എരുമേലിയിലെ ഏതാണ്ട് 23 ഓളം പാര്‍ക്കിംഗ് മൈതാനങ്ങളിലും പോലീസ് വാഹനങ്ങള്‍ തടഞ്ഞു വെച്ചു. വാഹനങ്ങള്‍ തടഞ്ഞു വെയ്ക്കുന്നതോടെ അയ്യപ്പഭക്തര്‍ വലിയ ചൂഷണത്തിന് വിധേയരാകുന്നതായും ഇവര്‍ പറയുന്നു. ശൗചാലയത്തിലും , പാര്‍ക്കിംഗ് ഫീസ് അടക്കം മൂന്നിരട്ടി തുകയാണ് വാങ്ങുന്നതെന്നും, വാഹനങ്ങള്‍ തടഞ്ഞിടുന്നതോടെ ബസ് വാടകയും ഇരട്ടിയാകുന്നതായും അയ്യപ്പഭക്തര്‍ പറഞ്ഞു.