Friday, May 17, 2024
Local NewsNews

ശബരിമല വനാതിർത്തി മേഖലയായ മുണ്ടക്കയത്ത് പുലിയെ കണ്ടെത്തി.

മുണ്ടക്കയം: ശബരിമല വനാതിർത്തി മേഖലയായ മുണ്ടക്കയം ചെന്നാപ്പാറ റബ്ബർതോട്ടത്തിൽ പുലിയെ കണ്ടെത്തി. ഇന്നലെ രാവിലെ ഏഴുമണിയോടെയാണ്  റബർ ടാപ്പിംഗ്  തോട്ടം തൊഴിലാളിയായ മോഹനൻ ഓംങ്കാരത്തിൽ പാറപ്പുറത്ത് കിടക്കുന്ന പുലിയെ കണ്ടത്. പുലിയെ കണ്ടതോടെ നിലവിളിച്ചുകൊണ്ട്  മോഹനൻ  ഓടിരക്ഷപ്പെടുകയായിരുന്നു.     ആദ്യമായാണ് ഈ മേഖലയിൽ ഇതിൽ പുലിയെ കണ്ടെത്തുന്നത്.  ടി ആർ ആൻഡ് കമ്പനി റബ്ബർ എസ്റ്റേറ്റിൽ  കഴിഞ്ഞ കുറേ ദിവസങ്ങളായി  ആനയേയും,  കാട്ടുപോത്തിനേയും ,  രാജവെമ്പാലയുമൊക്കെ കാണുന്നത് സ്ഥിരമാണെന്നും നാട്ടുകാർ പറഞ്ഞു. ഇതിനു തൊട്ടുപിന്നാലെയാണ് മേഖലയിൽ പുലിയും ഇറങ്ങിയിരിക്കുന്നത്. മോഹൻ നൽകിയ വിവരത്തിന് അടിസ്ഥാനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ  പ്രദേശത്ത് പരിശോധന              നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. എന്നാൽ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തുകയും ചെയ്തു. ശബരിമല വനാതിർത്തി മേഖലയായതിനാൽ  ഇനിയും പുലി അടക്കമുള്ള വന്യജീവികൾ  വരുമെന്ന് ഭീതിയിലാണ് നാട്ടുകാർ.അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.  ഇതിനിടെ പുലിയെ കണ്ടെത്തിയ മേഖലയിൽ വിൽസൺ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് പുതിയ പിടികൂടുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഫോറസ്റ്റ് അധികൃതർ പറഞ്ഞു. ഉരുൾപൊട്ടലിൽ സർവതും നശിച്ച് തീരാദുരിതത്തിലായ മുണ്ടക്കയം മേഖലയിൽ പുലി ഇറങ്ങിയതായുള്ള വാർത്തയും ജനങ്ങളെ കടുത്ത ഭീതിയിലാക്കിയിരിക്കുകയാണ്